
മലപ്പുറം : നവകേരള സദസ്സിൽ സ്കൂള്‍ വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിക്കണമെന്ന മലപ്പുറം ഡിഡിഇയുടെ ഉത്തരവ് പിൻവലിച്ചെന്ന് സര്‍ക്കാര്‍ പറഞ്ഞു.
കേരളാ ഹൈക്കോടതിയിലാണ് സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്. കുട്ടികളെ ചൂഷണം ചെയ്യുന്ന തരത്തിലുള്ള നടപടികള്‍ അംഗീകരിക്കാൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. ഇത്തരം ഉത്തരവുകള്‍ ഇറക്കിക്കൊണ്ട് ഉദ്യോഗസ്ഥര്‍ ആരെയാണ് സന്തോഷിപ്പിക്കുന്നതെന്നും കോടതി ചോദിച്ചു.
ഉദ്യോഗസ്ഥൻ ഇത്തരമൊരു ഉത്തരവിറക്കിയതിന്റെ സാഹചര്യം പരിശോധിക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. സ്കൂള്‍ കുട്ടികളെ പങ്കെടുപ്പിക്കണമെന്ന ഉത്തരവിനെതിരായ ഹര്‍ജിയിലെ നടപടികള്‍ കോടതി അവസാനിപ്പിച്ചു. സ്കൂള്‍ ബസുകള്‍ വിട്ടുനല്‍കണമെന്ന ഉത്തരവിനെതിരായ ഹര്‍ജിയിലെ നടപടികളും ഹൈക്കോടതി അവസാനിപ്പിച്ചു. വിവാദ ഉത്തരവ് പിൻവലിച്ചതായി സര്‍ക്കാര്‍ അറിയിച്ച സാഹചര്യത്തിലാണ് നടപടി.

Whatsapp Group 1 | Whatsapp Group 2 |Telegram Group