നവകേരള സദസ് കഴിഞ്ഞതോടെ, ഇനി സമരസദസാണ് കേരളത്തില്‍ നടക്കാൻ പോകുന്നതെന്നു കെ. മുരളീധരൻ എംപി.

Spread the love

 

കോഴിക്കോട് : എം.വി..ഗോവിന്ദൻ പറഞ്ഞപോലെ ഇനി വെട്ടുംതടയുമാണു ശൈലി. ഒരു പ്രകോപനവുമില്ലാതെയാണു പോലീസ് കോണ്‍ഗ്രസ് മാര്‍ച്ചിനു നേരേ ജലപീരങ്കിയും കണ്ണീര്‍ വാതകവും പ്രയോഗിച്ചത്. നവകേരള സദസ് പത്തുനിലയില്‍ പൊട്ടിയതിന്‍റെ ക്ഷീണം തീര്‍ക്കാനാണു പോലീസ് നടപടിയെന്നും അദ്ദേഹം വിമര്‍ശിച്ചു.

video
play-sharp-fill

 

 

 

 

 

സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ യുവമോര്‍ച്ച പ്രകോപനമുണ്ടാക്കിയിട്ടും ഒഴുക്കൻ മട്ടിലായിരുന്നു പോലീസ് നടപടി. യുഡിഎഫ് എംപിമാരെ മുഖ്യമന്ത്രി നിരന്തരം കുറ്റപ്പെടുത്തുകയാണ്. ഇതെല്ലാം മോദി പിണറായി കൂട്ടുകെട്ടിന്‍റെ ഭാഗമാണ്. ഇടതുമുന്നണിയില്‍ തിരുത്തല്‍ശക്തിയായിരുന്ന സിപിഐ ദാസ്യവേല തുടങ്ങിയതാണു കഷ്ടം. എംപിമാര്‍ക്കെതിരേയുള്ള ആക്രമണത്തില്‍ ലോക്സഭാ സ്പീക്കര്‍ക്കു പരാതി നല്‍കും.

 

 

 

 

കേന്ദ്രത്തില്‍ മോദി ചക്രവര്‍ത്തിയും ഇവിടെ പിണറായി തമ്പുരാനും ആണ് . രണ്ടുപേര്‍ക്കും എതിരേയാണ് യുഡിഎഫിന്‍റെ പ്രതിരോധം. ദിവസവും നവകേരള സദസില്‍ തള്ളുന്ന പിണറായി എംപിമാരുടെ സസ്പെൻഷനെക്കുറിച്ച്‌ ഒരക്ഷരം മിണ്ടിയിട്ടില്ല. നിയമസഭയില്‍ എംഎല്‍എമാരുടെ സസ്പെൻഷൻ കൂടിയേ ഇനി ബാക്കിയുള്ളൂ. മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരായ കേസില്‍ മോദി ചെയ്യുന്നതുതന്നെയാണു പിണറായിയും ചെയ്യുന്നതെന്നും മുരളീധരൻ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group