നവകേരള ബസ് വാടകയ്ക്ക് വേണമെന്ന് സോഷ്യലിസ്റ്റ് പാര്‍ട്ടി; വാടകയും മറ്റ് വ്യവസ്ഥകളും ഉടൻ അറിയിക്കണമെന്നും ആവശ്യം

Spread the love

കണ്ണൂര്‍: നവകേരള സദസ്സിനായി മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച ബസ് വാടകയ്ക്ക്‌ വേണമെന്ന് സോഷ്യലിസ്റ്റ് പാര്‍ട്ടി.

video
play-sharp-fill

നവകേരള ബസ് തങ്ങള്‍ക്ക് വാടകയ്ക്ക് അനുവദിക്കണമെന്നാവശ്യപ്പെട്ട് സോഷ്യലിസ്റ്റ് പാര്‍ട്ടി ഇന്ത്യ സംസ്ഥാന ജനറല്‍ സെക്രട്ടറി മനോജ്‌ ടി. സാരംഗ് കെ.എസ്.ആര്‍.ടി.സി. മാനേജിങ് ഡയറക്ടര്‍ക്ക് അപേക്ഷ നല്‍കി.

ഡിസംബര്‍ 30, 31 തീയതികളില്‍ മഹാരാഷ്ട്രയിലെ പനവേലില്‍ നടക്കുന്ന പാര്‍ട്ടി ദേശീയസമ്മേളനത്തില്‍ പങ്കെടുക്കുന്ന പ്രതിനിധികള്‍ക്ക്‌ യാത്രചെയ്യാൻ 28 മുതല്‍ ജനുവരി രണ്ടുവരെ ബസ് വാടകയ്ക്ക്‌ അനുവദിക്കണമെന്നാണ് ആവശ്യം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വാടകയും മറ്റ് വ്യവസ്ഥകളും എത്രയും പെട്ടെന്ന് അറിയിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.