കോട്ടയം നാട്ടകത്ത് വെൽഡിങ് വർക്ക്ഷോപ്പിൽ അതിക്രമിച്ചു കയറി കടയുടമയേയും, തൊഴിലാളികളേയും മർദ്ദിച്ച സംഭവം; മൂന്നുപേർ പിടിയിൽ

Spread the love

കോട്ടയം: നാട്ടകത്ത് വെൽഡിങ് വർക്ക്ഷോപ്പിൽ അതിക്രമിച്ചു കയറി ഉടമയേയും അതിഥി തൊഴിലാളികളെയും ആക്രമിച്ച കേസിൽ മൂന്ന് പേരെ ചിങ്ങവനം പോലീസ് അറസ്റ്റ് ചെയ്തു.

video
play-sharp-fill

ചിങ്ങവനം പോളച്ചിറ ഭാഗത്ത് കൈതാരം വീട്ടിൽ ആഷിക് കെ. ജോസഫ് (21), ചിങ്ങവനം കരിമ്പലമ്പലം ഭാഗത്ത് മാടമ്പാട്ട് ശ്രീഹരി ബിജു (23), ആലപ്പുഴ നീലംപേരൂര്‍ ഈര തൊണ്ണൂറന്‍ചിറ അഖിലേഷ് ബിജു (24) എന്നിവരാണ് പിടിയിലായത്. ഇവര്‍ കഴിഞ്ഞ ദിവസം വെൽഡിങ് വർക്ക്ഷോപ്പ് തൊഴിലാളിയായ സംസാദ്, ഉടമയായ സന്തോഷ്‌ മറ്റൊരു തൊഴിലാളിയായ ഇര്‍ഷാദ് എന്നിവരെയാണ് ആക്രമിച്ചത് .

സംസാദ് കടയുടെ സമീപത്തുള്ള റെയിൽവേ ട്രാക്കിന് അടുത്ത് നിന്ന് പ്രാഥമിക ആവശ്യം നടത്തുന്നതിനിടയില്‍ മദ്യപിച്ച് സ്കൂട്ടറില്‍ വന്ന പ്രതികള്‍ ചോദ്യം ചെയ്യുകയും, ചീത്ത വിളിക്കുകയും ചെയ്തിരുന്നു, ഈ കാര്യം തന്റെ ഉടമയോടും കൂടെ ജോലി ചെയ്യുന്ന മറ്റൊരു അതിഥി തൊഴിലാളിയായ ഇർഷാദിനോടും സംസാദ് പറയുകയും ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇത് കടയുടമ പ്രതികളോട് ചോദിച്ചതിലുള്ള വിരോധം മൂലം പ്രതികൾ മൂന്നുപേരും വൈകിട്ട് വർക്ക്ഷോപ്പിൽ കയറി ആക്രമിക്കുകയായിരുന്നു. ഇർഷാദിനെ കമ്പി വടി കൊണ്ട് തലയ്ക്ക് അടിക്കുകയും ചെയ്തു.

സംഭവത്തിനുശേഷം പ്രതികളെല്ലാവരും ഒളിവിൽ പോവുകയും, തുടര്‍ന്ന് ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിക്കുകയും പ്രതികളെ പിടികൂടുകയുമായിരുന്നു.

പ്രതികളിൽ ഒരാളെ ചിങ്ങവനത്ത് നിന്നും മറ്റ് രണ്ടുപേരെ ആലപ്പുഴ ജില്ലയിൽ നിന്നുമാണ് പിടികൂടിയത്. പ്രതികളായ ആഷിക് കെ. ജോസഫിന് ചിങ്ങവനം, വാകത്താനം എന്നീ സ്റ്റേഷനുകളിലും,ശ്രീഹരിക്ക് ചിങ്ങവനത്തും കേസുകൾ നിലവിലുണ്ട്.

ചിങ്ങവനം എസ്.എച്ച്. ഓ ജിജു ടി. ആർ, എസ്. ഐ ലിനീഷ്, സി.പി.ഓ മാരായ സുനിൽകുമാർ, പ്രകാശ്, സതീഷ് എസ്, സലമോൻ,മണികണ്ഠൻ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.