
സ്വന്തം ലേഖകൻ
കോട്ടയം : കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് മാസ്‌ക് ധരിക്കാതെ ഈരയിൽക്കടവിലെറോഡിന് നടുവിൽ നിന്നത്‌ചോദ്യം ചെയ്ത വനിതാ പൊലീസ് ഉദ്യോഗസ്ഥയ്ക്ക്‌നേരെ തട്ടിക്കയറി കെ.പി.സി.സി സെക്രട്ടറി.പേരും വിലാസവും ചോദിച്ച വനിതാ എസ്.ഐയോട് ‘ഞാൻ ആരാണ് എന്ന് നിങ്ങളുടെ എസ്.പിയോട്‌ചോദിക്കൂ’ എന്ന ധിക്കാരപരമായ മറുപടിയാണ് കെ.പി.സി.സി സെക്രട്ടറി നൽകിയത്.
ഇദ്ദേഹത്തിനെതിരെ കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ചതിന് പൊലീസ് കേസെടുത്തു. കെ.പി.സി.സി സെക്രട്ടറി നാട്ടകം സുരേഷിനെതിരെയാണ് ജില്ലാ പൊലീസ് പ്രഥമ വിവര റിപ്പോർട്ട് തയ്യാറാക്കിയത്. കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഈരയിൽക്കടവിൽ സുഹൃത്തിനൊപ്പം നിൽക്കുകയായിരുന്നു കെ.പി.സി.സി സെക്രട്ടറി. മാസ്‌ക് ധരിക്കാതെ സാമൂഹിക അകലം പാലിക്കാതെയാണ് ഇരുവരും നിന്നിരുന്നത് ഈ സമയം ഇതുവഴിയെത്തിയ വനിതാ പോലീസ് സംഘം സാമൂഹിക അകലം പാലിച്ച് മാസ്‌ക് ധരിച്ച് വേണം നിൽക്കാനെന്ന് ഇവരോട് പറഞ്ഞു.
കോവിഡ് പ്രോട്ടോക്കൊൾ പാലിച്ച് വേണം നിൽക്കാനെന്നറിയിച്ച പൊലീസ് ഉദ്യോഗസ്ഥർ ഇരുവരുടെയും പേരും വിലാസവും ചോദിച്ചു. നാട്ടകം സുരേഷ് എന്ന തന്റെ പേര് പറഞ്ഞ ശേഷം വിലാസം പറയാൻ കെ.പി.സി.സി സെക്രട്ടറി തയ്യാറായില്ല.
പൊലീസ് ഉദ്യോഗസ്ഥർ ആവർത്തിച്ച് ആവശ്യപ്പെട്ടെങ്കിലും നിങ്ങളുടെ എസ്.പി.യോട് ചോദിച്ച് മനസിലാക്കിക്കോളൂ എന്ന മറുപടിയാണ് ലഭിച്ചത്. പൊലീസ് ഉദ്യോഗസ്ഥരെ അപമാനിക്കുന്ന രീതിയിൽ പൊതുസ്ഥലത്ത് വച്ച് സംസാരിക്കുകയും ചെയ്തു. ഇതേ തുടർന്ന് പൊലീസുകാർ ഇദ്ദേഹത്തിനെതിരെ റിപ്പോർട്ട് തയ്യാറാക്കി ഡി.വൈ.എസ്.പി ആർ ശ്രീകുമാറിന് നൽകുകയായിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് കെ.പി.സി.സി സെക്രട്ടറിയ്‌ക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. സംഭവത്തിൽ പൊലീസ് തുടർനടപടികൾ ആരംഭിച്ചു.