play-sharp-fill
കോട്ടയം നാട്ടകത്ത് ഷൂട്ടിംഗ് പരിശീലനത്തിനിടെ ഉന്നം തെറ്റിയ ബുള്ളറ്റ് സമീപത്തെ വീട്ടിലേക്ക് പതിച്ചു; സംഭവം ഇങ്ങനെ

കോട്ടയം നാട്ടകത്ത് ഷൂട്ടിംഗ് പരിശീലനത്തിനിടെ ഉന്നം തെറ്റിയ ബുള്ളറ്റ് സമീപത്തെ വീട്ടിലേക്ക് പതിച്ചു; സംഭവം ഇങ്ങനെ

സ്വന്തം ലേഖകൻ

കോട്ടയം : നാട്ടകം പോളി ടെക്‌നിക്കിന് സമീപം ഷൂട്ടിംഗ് പരിശീലനത്തിനിടെ വീട്ടിലെ ജനൽ ചില്ലിലേക്ക് ബുള്ളറ്റ് വന്നു പതിച്ചു. നാട്ടകം ബിന്ദു നഗറിൽ വെടിവെപ്പ് പരിശീലന കേന്ദ്രത്തിനു സമീപം സോണിയുടെ വീടിന്റെ ജനലിലേക്കാണ് ബുള്ളറ്റ് പതിച്ചത്.

രാവിലെ 10:30 ന് ആയിരുന്നു സംഭവം. ഈ സമയം ഒമ്പതാം ക്ലാസ്സ്‌ വിദ്യാർഥിനിയായ അൽക്ക സോണി ആ മുറിയിൽ ഇരുന്ന് പഠിക്കുന്നുണ്ടായിരുന്നു. ഒരു ശബ്ദം കേട്ടതിനെ തുടർന്ന് കുട്ടി അമ്മയെ വിളിക്കുകയും തുടർന്ന് നോക്കിയപ്പോഴാണ് ജനൽ ചില്ല് പൊട്ടി ബുള്ളറ്റ് മുറിക്കുള്ളിൽ കിടക്കുന്നത് കണ്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്ന് ഇവർ ചിങ്ങവനം പോലീസിൽ വിവരം അറിയിക്കുകയും പോലീസ് ഉടൻ സ്ഥലത്തെത്തുകയും ചെയ്തു. പോലീസ് നടത്തിയ പരിശോധനയിൽ ബുള്ളറ്റ് ഒരു കല്ലിൽ തട്ടി ദിശ മാറി വന്നതാണെന്നാണ് നിഗമനം. ഇതിനു മുൻപും പരിശീലനത്തെ തുടർന്ന് മതിൽ ഇടിഞ്ഞു വീണ സംഭവം ഉണ്ടായിട്ടുണ്ട്. പിന്നീട് രണ്ട് വർഷത്തിന് ശേഷം ഇന്നാണ് പരിശീലനം പുനരാരംഭിച്ചത്.

ഈ പ്രദേശത്ത് കുഞ്ഞു കുട്ടികൾ അടക്കം ഉള്ളതിനാൽ നാട്ടുകാർക്ക് എല്ലാം അവിടെ പരിശീലനം നടക്കുന്നതിനോട് വിയോജിപ്പ് ഉണ്ട്. നാട്ടുകാരുടെ ഒന്നും അനുവാദം മേടിക്കാതെ ആണ് അവിടെ ഇത്തരത്തിൽ പരിശീലനം നടക്കുന്നതെന്നും നാട്ടുകാർ അറിയിച്ചു.