play-sharp-fill
നെല്ല് കയറ്റിവന്ന ലോറി ലോഡുമായി തോട്ടിലേക്ക് മറിഞ്ഞു ; വൻ അപകടം ഒഴിവായത് തലനാരിഴയ്ക്ക്‌ ; സംഭവം നാട്ടകത്ത്

നെല്ല് കയറ്റിവന്ന ലോറി ലോഡുമായി തോട്ടിലേക്ക് മറിഞ്ഞു ; വൻ അപകടം ഒഴിവായത് തലനാരിഴയ്ക്ക്‌ ; സംഭവം നാട്ടകത്ത്

സ്വന്തം ലേഖകൻ

കോട്ടയം : നാട്ടകത്ത് നെല്ല് കയറ്റിവന്ന നാഷണൽ പെർമിറ്റ് ലോറി ലോഡുമായി തോട്ടിലേക്ക് മറിഞ്ഞ് അപകടം. നാട്ടകം വടക്കേ കോതകരി പാടശേഖരത്തു നിന്നും നിർദ്ദേശപ്രകാരം നെല്ലു കയറ്റി വന്ന ലോറിയാണ് അപകടത്തിൽപെട്ടത്. റോഡിൽ നിന്നും ലോറി പൂർണ്ണമായും തോട്ടിലേക്ക് മറിഞ്ഞെങ്കിലും വൻ ദുരന്തം തലനാരിഴയ്ക്കാണ് ഒഴിവായത്.

അപകടത്തെ തുടർന്ന് ലോറിയിൽ ഉണ്ടായിരുന്ന ഡ്രൈവറും ക്ലിനറും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. കാലടി മില്ലിലേയ്ക്കാണ് നെല്ലുമായി ലോറി പോയത്.അപകടത്തെ തുടർന്ന് ലോറിയിൽ നിന്നും ലോാഡ് മറ്റൊരു ലോറിയിൽ കയറ്റിയ ശേഷമാണ് അപകടത്തിൽപ്പെട്ട ലോറി തോട്ടിൽ നിന്നും ഉയർത്തിയത്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അപകടത്തെ തുടർന്ന് ചിങ്ങവനം പോലീസും കൗൺസിലർ സരസമ്മാൾ, കർഷിക വികസന സമിതി അംഗം അനീഷ് വരമ്പിനകം, ജോൺ ചാണ്ടി എന്നിവർ സ്ഥലത്തെത്തിയിരുന്നു