video
play-sharp-fill

ഡോക്ടർമാരുടെ  ശ്രദ്ധയ്ക്ക്; ചികിത്സാ പിഴവിനും പെരുമാറ്റദൂഷ്യത്തിനും ഇനി അപ്പീൽ പോകും; ദേശീയ മെഡിക്കൽ കമ്മീഷൻ  നിയമം ഭേദഗതി ചെയ്യും;സംസ്ഥാന കൗൺസിലുകൾ തള്ളുന്ന അപ്പീലുകൾ പരിഗണിക്കാനായി വിദഗ്ധ സമിതി രൂപീകരിക്കും.

ഡോക്ടർമാരുടെ ശ്രദ്ധയ്ക്ക്; ചികിത്സാ പിഴവിനും പെരുമാറ്റദൂഷ്യത്തിനും ഇനി അപ്പീൽ പോകും; ദേശീയ മെഡിക്കൽ കമ്മീഷൻ നിയമം ഭേദഗതി ചെയ്യും;സംസ്ഥാന കൗൺസിലുകൾ തള്ളുന്ന അപ്പീലുകൾ പരിഗണിക്കാനായി വിദഗ്ധ സമിതി രൂപീകരിക്കും.

Spread the love

സ്വന്തം ലേഖകൻ
ന്യൂഡൽഹി :ഡോക്ടർമാരുടെ ചികിത്സാ പിഴവിനും പെരുമാറ്റദൂഷ്യത്തിനും എതിരെ ഇനി പൊതുജനങ്ങൾക്ക് ദേശീയ മെഡിക്കൽ കമ്മീഷനിൽ(എൻഎംസി) നേരിട്ട് പരാതിപ്പെടാൻ നിയമം ഭേദഗതി ചെയ്യും.

രോഗിക്ക് നേരിട്ടോ ബന്ധുക്കൾ വഴിയോ ദേശീയ മെഡിക്കൽ കമ്മീഷനിൽ അപ്പീൽ നൽകാമെന്ന വ്യവസ്ഥ ഉൾപ്പെടുത്തിയാണ് 2019ലെ എൻഎംസി നിയമം ഭേദഗതി ചെയ്യുക.

ഇതിനുള്ള കരട് മാർഗ്ഗരേഖ ആരോഗ്യ മന്ത്രാലയം പുറത്തിറക്കി. 30 ദിവസത്തിനുള്ളിൽ sunilk. [email protected] എന്ന മെയിലിലേക്കോ മെഡിക്കൽ എഡ്യൂക്കേഷൻ പോളിസി സെക്ഷൻ അണ്ടർ സെക്രട്ടറി, ആരോഗ്യമന്ത്രാലയം ,നിർമാൺ ഭവൻ എന്ന വിലാസത്തിലോ അഭിപ്രായം അറിയിക്കാം .

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ദേശീയ മെഡിക്കൽ കൗൺസിൽ നിലവിൽ ഉണ്ടായിരുന്നപ്പോൾ ഡോക്ടർമാരെ കുറിച്ചുള്ള പരാതികൾ നിങ്ങൾക്ക് നേരിട്ട് അറിയിക്കാമായിരുന്നു സംസ്ഥാന കൗൺസിൽ തള്ളുന്ന പരാതികളിൽ 60 ദിവസത്തിനുള്ളിൽ ദേശീയ കൗൺസിലിൽ അപ്പീൽ നൽകാം. സംസ്ഥാനത്ത് പരാതി പരിഗണിക്കാൻ ആറു മാസത്തിലേറെ സമയം എടുത്താൽ അതും കൗൺസിലിൽ ഉന്നയിക്കാൻ അവസരമുണ്ടായിരുന്നു.

എന്നാൽ 2019 ദേശീയ മെഡിക്കൽ കമ്മീഷൻ പ്രാബല്യത്തിൽ വന്നതോടെ ഡോക്ടർമാർ മാത്രമേ നേരിട്ട് പരാതികളുമായി കമ്മീഷനെ സമീപിക്കാൻ പാടുള്ളൂവെന്ന ചട്ടം കൊണ്ടുവന്നു.
പയ്യന്നൂരിലെ നേത്രരോഗ വിദഗ്ധനും മെഡിക്കൽ ആക്ടിവിസ്റ്റുമായ ഡോക്ടർ കെ വി ബാബു ആരോഗ്യ മന്ത്രാലയവുമായി നടത്തിയ നിരന്തര പോരാട്ടമാണ് നിയമഭേദഗതിക്ക് വഴിതെളിച്ചത്.

സംസ്ഥാന കൗൺസിലുകൾ തള്ളുന്ന അപ്പീലുകൾ പരിഗണിക്കാനായി വിദഗ്ധ സമിതി രൂപീകരിക്കാനും ദേശീയ മെഡിക്കൽ കമ്മീഷൻ തീരുമാനിച്ചിട്ടുണ്ട്.