സൂര്യൻ ഓം മന്ത്രം ഉരുവിടുന്നു ; നാസയുടെ കണ്ടെത്തൽ ട്വീറ്റ് ചെയ്ത് കിരൺ ബേദി : പരിഹസിച്ച് സോഷ്യൽ മീഡിയ
സ്വന്തം ലേഖകൻ
ന്യൂഡെൽഹി : സൂര്യൻ ‘ഓം’ മന്ത്രം ഉരുവിടുന്നതായി അമേരിക്കയിലെ ബഹിരാകാശ ഏജൻസിയായ നാസ കണ്ടെത്തിയെന്ന് പുതുച്ചേരി ഗവർണർ കിരൺബേദിയുടെ ട്വീറ്റ്. ഇതിന്റെ ശബ്ദം നാസ റെക്കോൾഡ് ചെയ്തുവെന്നും അവകാശപ്പെട്ട കിരൺബേദി വീഡിയോയും ട്വിറ്ററിൽ പങ്കുവെച്ചിരുന്നു.
അതേസമയം, കിരൺ ബേദിയുടെ ട്വീറ്റിനെതിരെ സോഷ്യൽ മീഡിയയിൽ പരിഹാസവർഷമാണ് നടക്കുന്നത്. അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി കമന്റുകളാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
‘നിങ്ങൾ ബുദ്ധിജീവിയാണ് എന്നായിരുന്നു ഇതുവരെ വിശ്വസിച്ചിരുന്നത്. ഒരിക്കൽ നിങ്ങൾ ഞങ്ങളുടെയൊക്കെ ഹീറോ ആയിരുന്നു. ഇത്തരത്തിൽ അധ:പതിക്കുമോ?’ എന്നിങ്ങനെ നീളുന്നു സോഷ്യൽ മീഡിയയിലെ പരിഹാസം. ദൈവമാണ് ഈ ശബ്ദം ആദ്യം കേട്ടത്. ഇതിന്റെ മുഴുവൻ ക്രഡിറ്റും ദൈവത്തിനുള്ളതാണ് എന്നൊന്നും പറയാതിരുന്നതിന് ദൈവത്തോട് നന്ദി പറയുന്നു. ഈ സഹസ്രാബ്ദത്തിലെ ഏറ്റവും വലിയ തമാശ, കിരൺ ബേദിക്ക് സാക്ഷരതയുടെ കുറവുണ്ടെന്ന് വ്യക്തമാക്കുന്നതാണ് ഈ ട്വീറ്റ്…എന്നിങ്ങനെ നിരവധി കമന്റുകളാണ് ട്വീറ്റിന് താഴെ പ്രത്യക്ഷപ്പെടുന്നത്.