വീണ്ടും നരേന്ദ്രമോദിയ്ക്കെതിരെ വധഭീഷണിയുയർത്തി പാക്കിസ്ഥാനി പോപ്പ് ഗായിക റാബി പിർസാദ്
സ്വന്തം ലേഖിക
ന്യൂഡൽഹി : ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വധഭീഷണിയുമായി വീണ്ടും പാക്കിസ്ഥാനി പോപ്പ് ഗായിക റാബി പിർസാദ്. ചാവേർ ആക്രമണ ഭീഷണിയാണ് പാക് ഗായിക മോദിക്കെതിരെ ട്വിറ്ററിലൂടെ ഉയർത്തിയിരിക്കുന്നത്. ബോംബ് കെട്ടിവച്ച ജാക്കറ്റ് അണിഞ്ഞ തന്റെ ചിത്രത്തിനൊപ്പം ‘മോദി ഹിറ്റ്ലർ’, ‘കശ്മീർ കി ഭേട്ടി’ (കശ്മീരിന്റെ മകൾ) എന്നീ ഹാഷ്ടാഗുകൾ നൽകിയ അവർ മോദിക്ക് ആശംസകൾ നേരുന്നതായും കുറിച്ചിട്ടുണ്ട്.
പിർസാദയുടെ ട്വീറ്റ് സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. ട്വീറ്റിന് ഒട്ടേറെ ലൈക്കുകളും റീട്വീറ്റുകളും ലഭിച്ചിട്ടുണ്ട്. അതേസമയം, റാബി പിർസാദയെ വിമർശിച്ച് രംഗത്തെത്തിയവരും കുറവല്ല. സമൂഹമാധ്യമത്തെ അവർ നിരുത്തരവാദപരമായാണ് ഉപയോഗപ്പെടുത്തുന്നതെന്നും ലോകത്തിന് മുമ്പിൽ പാക്കിസ്ഥാനെ മോശമായി ചിത്രീകരിക്കുകയാണെന്നുമാണ് ചിലർ വിമർശിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
മുമ്പ്് കശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 ഇന്ത്യ റദ്ദാക്കിയ സംഭവവുമായി ബന്ധപ്പെട്ട് വിഷസർപ്പങ്ങൾക്കൊപ്പമിരുന്ന് പിർസാദ് പ്രധാനമന്ത്രിക്കെതിരെ ഇതിന് മുമ്പ് ഭീഷണി ഉയർത്തിയിരുന്നു.