video
play-sharp-fill

ബൈഡനും ഋഷി സുനകും പിന്നില്‍; മോദി ലോകത്തിലെ ഏറ്റവും ജനപ്രിയനായ നേതാവ്, ലഭിച്ചത് 78 ശതമാനം വോട്ട് -സര്‍വേ

ബൈഡനും ഋഷി സുനകും പിന്നില്‍; മോദി ലോകത്തിലെ ഏറ്റവും ജനപ്രിയനായ നേതാവ്, ലഭിച്ചത് 78 ശതമാനം വോട്ട് -സര്‍വേ

Spread the love

സ്വന്തം ലേഖകൻ

ഡൽഹി: മോദി ലോകത്തെ ഏറ്റവും ജനപ്രിയനായ രാഷ്ട്രീയ നേതാവെന്ന് സര്‍വേ. യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ ‘മോര്‍ണിംഗ് കണ്‍സള്‍ട്ട്’ നടത്തിയ സര്‍വേ‌യിലാണ് 78 ശതമാനം അംഗീകാരത്തോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ലോകത്തിലെ ഏറ്റവും ജനപ്രിയനായ നേതാവായി തെരഞ്ഞെടുക്കപ്പെ‌ട്ടത്.

യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍, യുകെ പ്രധാനമന്ത്രി ഋഷി സുനക് എന്നിവരുള്‍പ്പെടെയുള്ള ലോക നേതാക്കളെ മറികടന്നാണ് ‘ഗ്ലോബല്‍ ലീഡര്‍ അപ്രൂവല്‍’ സര്‍വേയില്‍ മോദി ഒന്നാമതെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

22 ആഗോള നേതാക്കളെയാണ് സര്‍വേയില്‍ ഉള്‍പ്പെടുത്തിയത്. ജനുവരി 26 മുതല്‍ 31 വരെയാണ് സര്‍വേ നടത്തിയതെന്ന് പൊളിറ്റിക്കല്‍ ഇന്റലിജന്‍സ് ഗവേഷണ സ്ഥാപനമാ‌യ മോണിങ് കണ്‍സള്‍ട്ട് പറഞ്ഞു, ഓരോ രാജ്യത്തും പ്രായപൂര്‍ത്തിയായവര്‍ക്കിടയില്‍ ഏഴ് ദിവസം നീണ്ട സര്‍വേയാണ് എടുത്തത്.

ഓരോ രാജ്യത്തെയും ജനസംഖ്യക്കനുസരിച്ച്‌ സര്‍വേയില്‍ പങ്കെടുത്ത ആളുകളുടെ എണ്ണത്തില്‍ വ്യത്യാസമുണ്ടെന്നും സ്ഥാപനം അറിയിച്ചു.