സമൂഹ മാധ്യമങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അധിക്ഷേപിച്ചു: അസമിലെ ഗുരുചരൺ കോളജ് അധ്യാപകൻ അറസ്റ്റിൽ ; 10 വിദ്യാർത്ഥികൾ അധ്യാപകനെതിരെ നൽകിയ പരാതിയിലാണ് നടപടി
സ്വന്തം ലേഖകൻ
സിൽചാർ: സമൂഹ മാധ്യമങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അധിക്ഷേപിച്ചുവെന്ന പരാതിയിൽ അസമിലെ ഗുരുചരൺ കോളജ് അധ്യാപകൻ അറസ്റ്റിൽ. ഈ കോളജിലെ 10 വിദ്യാർത്ഥികൾ അധ്യാപകനെതിരെ നൽകിയ പരാതിയെ തുടർന്നാണ് നടപടി. പരാതിയുടെ അടിസ്ഥാനത്തിൽ സൗരദീപ് സെൻഗുപ്ത എന്ന അധ്യാപകനെയാണ് വെള്ളിയാഴ്ച അറസ്റ്റു ചെയ്തത്.
ഫെയ്സബുക്കിലൂടെ പ്രധാനമന്ത്രിയെ അധിക്ഷേപിച്ചു, സനാതന ധർമ്മം ദുരുപയോഗിച്ചു, അധിക്ഷേപ വാക്കുകൾ ഉപയോഗിച്ചു, ഹിന്ദു സമുദായത്തിനെതിരെ പ്രകോപനപരമായ വാക്കുകൾ ഉപയോഗിച്ച് വർഗീയ കലാപത്തിന് ശ്രമിച്ചു തുടങ്ങിയ ആരോപണങ്ങളാണ് സമുദായിക സംഘർഷങ്ങൾ സൃഷ്ടിക്കാവുന്ന സമൂഹ്യവിരുദ്ധ പ്രതികരണങ്ങൾ നടത്തിയതിന്റെ പേരിലാണ് അധ്യാപകനെ അറസ്റ്റു ചെയ്തതെന്ന് കച്ചാർ എസ്.പി മനബെന്ദ്ര ദേവ് റായ് പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇയാൾക്കെതിരെ ഐപിസി സെക്ഷൻ 295(എ), 153(എ), 507, ഐ.ടി ആക്ടിലെ സെക്ഷൻ 66 പ്രകാരവുമാണ് കേസെടുത്തിരിക്കുന്നത്. സിൽചാറിലെ സാദർ പോലീസ് സ്റ്റേഷനിലാണ് കേസ് നമ്പർ 722/2020 പ്രകാരം എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
കഴിഞ്ഞ ഒരു വർഷമായി ഗുരുചരൺ കോളജി ഫിസിക്സ് ഗസ്റ്റ് ലക്ചർ ആയി ജോലി ചെയ്യുകയാണ് സെൻഗുപ്ത. വടക്കു കിഴക്കൻ ഡൽഹിയിലെ സംഘർഷത്തിന്റെ പശ്ചാത്തലത്തിലായിരുന്നു സെൻഗുപ്തയുടെ പോസ്റ്റ്. ചിലർ ഡൽഹിയിൽ ഗോധ്ര 2002 ആവർത്തിക്കാൻ ശ്രമിക്കുകയാണെന്നായിരുന്നു പോസ്റ്റ്.
പോസ്റ്റ് വിവാദമായപ്പോൾ സെൻഗുപ്ത അത് പിൻവലിക്കുകയും ആരുടെയെങ്കിലും മതവികാരം വ്രണപ്പെട്ടുവെങ്കിൽ മാപ്പുപറയുന്നതായും പ്രതികരിച്ചിരുന്നു. എന്നാൽ അധ്യാപകനെതിരെ പരാതി നൽകിയ വിദ്യാർത്ഥികൾ അധ്യാപകനെ പുറത്താക്കണമെന്ന് കാണിച്ച് പ്രിൻസിപ്പലിന് നിവേദനവും നൽകിയിരുന്നു.