‘ഭരണഘടനയ്ക്ക് വേണ്ടി ജീവിക്കുന്നവരാണ് ഞങ്ങൾ; ഭരണഘടനയുടെ ആത്മാവ് മനസ്സിലാക്കി ജീവിക്കൂ’; പ്രതിപക്ഷത്തോട് പ്രധാനമന്ത്രി നരേന്ദ്ര മോദി
ദില്ലി: ഭരണഘടനയുടെ ആത്മാവ് മനസ്സിലാക്കി അതനുസരിച്ച് ജീവിക്കൂവെന്ന് പ്രതിപക്ഷത്തോട് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാഷ്ട്രപതിയുടെ നന്ദി പ്രമേയ ചര്‍ച്ചയ്ക്ക് മറുപടിയുമായി പറയുകയായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി.
വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ മൂന്നാം തവണയും ബിജെപി അധികാരത്തിൽ വന്നാൽ ഭരണഘടന തിരുത്തിയെഴുതാൻ ബിജെപി പദ്ധതിയിടുന്നുവെന്ന് രാഹുൽഗാന്ധിയും കോൺഗ്രസും നേരത്തെ ആരോപിച്ചിരുന്നു. ഇതിനെതിരെയാണ് പ്രധാനമന്ത്രിയുടെ പ്രതികരണം.
തെരഞ്ഞെടുപ്പ് കമ്മീഷൻ യോഗങ്ങളിൽ പ്രതിപക്ഷ നേതാക്കളെ ഉൾപ്പെടുത്തിയിട്ടുണ്ട്. ഞങ്ങൾ അങ്ങനെ ചെയ്യുന്നത് ഭരണഘടന അനുസരിച്ച് ജീവിക്കുന്നതിൽ വിശ്വസിക്കുന്നതിനാലാണ്. എല്ലാവർക്കും അഅവരവർക്കു വേണ്ടി ജീവിക്കാം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പക്ഷേ ഭരണഘടനയ്ക്ക് വേണ്ടി ജീവിക്കുന്നവരാണ് ഇവിടെയുള്ളത്. രാജാധികാരം ഭരണമാകുമ്പോൾ അത് ജനാധിപത്യത്തെ കൊല്ലുന്നുവെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
ചിലർ അർബൻ നക്സലുകളുടെ ഭാഷയിൽ പരസ്യമായി സംസാരിക്കുന്നു. ഇന്ത്യൻ ഭരണകൂടത്തിനെതിരെ യുദ്ധം പ്രഖ്യാപിക്കുന്നവർക്ക് രാജ്യത്തിൻ്റെ ഭരണഘടനയോ ജനാധിപത്യമോ മനസ്സിലാക്കാൻ കഴിയില്ലെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി.
വ്യാജ അവകാശവാദങ്ങള്‍ ഉന്നയിച്ചിട്ടില്ല. ചിലർ കൊണ്ടുവന്ന ഗരീബി ഹഠാവോ മുദ്രാവാക്യം ഇന്ന് എവിടെയെന്നും മോദി ചോദിച്ചു. 10 വർഷത്തിനിടെ ഈ സർക്കാർ നാലു കോടി പാവങ്ങൾക്കാണ് വീട് നൽകിയത്. 12 കോടി ശൗചാലയങ്ങൾ നിർമ്മിച്ചു. സര്‍ക്കാര്‍ എല്ലാ വീടുകളിലും കുടിവെള്ളം എത്തിച്ചു. ചിലര്‍ അധികാരം കിട്ടിയപ്പോള്‍ വലിയ മാളിക പണിതുവെന്നും അരവിന്ദ് കെജ്രിവാളിനെ വിമര്‍ശിച്ചുകൊണ്ട് നരേന്ദ്ര മോദി പറഞ്ഞു. ചിലർ ദരിദ്രരുടെ വീടുകളിൽ പോയി ഫോട്ടോ സെഷൻ നടത്തും. അവർക്ക് സഭയിൽ പാവങ്ങളുടെ ശബ്ദം ബോറിങായി അനുഭവപ്പെടും.
ഒരു രൂപ സർക്കാരിൽ നിന്നെടുത്താൽ 15 പൈസയായിരുന്നു ഗുണഭോക്താക്കളിൽ എത്തിയിരുന്നത്. ജനത്തിന്‍റെ പണം ജനത്തിനാണ്. അതാണ് ഈ സർക്കാരിന്‍റെ നയം. അവരുടെ സർക്കാർ ആർക്ക് വേണ്ടിയാണ് പ്രവർത്തിച്ചതെന്നും മോദി ചോദിച്ചു. ഇതിനിടെ അദാനി, അംബാനിക്ക് വേണ്ടിയെന്ന് പ്രതിപക്ഷാംഗങ്ങള്‍ പരിഹസിച്ചു. ഇതോടെ സ്പീക്കര്‍ ഇടപെട്ടു.
മറുപടി തടസ്സപ്പെടുത്തുന്നതിൽ പ്രതിപക്ഷത്തോട് കയര്‍ത്തു. അവര്‍ക്ക് വലിയ നിരാശയുണ്ടാകുമെന്നും എന്തെങ്കിലും പറഞ്ഞോട്ടെയെന്നും മോദി മറുപടി നൽകി. സാങ്കേതിക വിദ്യയിലൂടെ ഈ സർക്കാരിന്‍റെ പദ്ധതികളെ സുതാര്യമാക്കി. രാഷ്ട്രീയ നേട്ടത്തിനായല്ല, എല്ലാം ജനത്തിന് വേണ്ടിയാണ് ചെയ്തത്. സ്വച്ഛ് ഭാരത് മിഷൻ പദ്ധതിയെയും മോദി പുകഴ്ത്തി. പത്ത് വർഷമായി ഈ സർക്കാർ അഴിമതി കാണിച്ചുവെന്ന എന്ന വാക്ക് ഒരു മാധ്യമവും എഴുതിയിട്ടില്ല. ഈ സർക്കാർ പണം ചെലവാക്കിയത് പാവങ്ങൾക്കുവേണ്ടിയാണ്. സ്വര്‍ണ മാളിക പണിയാൻ അല്ല.
സർക്കാർ പദ്ധതികളെ യൂണിസെഫ് പോലും അംഗീകരിച്ചു. ആദായ നികുതി ഭാരത്തിൽ നിന്ന് മധ്യവർഗത്തെ ഒഴിവാക്കി.12 ലക്ഷം രൂപ വരെയുള്ള വരുമാനത്തെ ആദായ നികുതിയിൽ നിന്ന് ഒഴിവാക്കി. പത്ത് വർഷത്തിനിടെ പരിധി രണ്ട് ലക്ഷത്തിൽ നിന്ന് 12 ലക്ഷമായാണ് ഉയർത്തിയതെന്നും മോദി പറഞ്ഞു.