video
play-sharp-fill
വീട്ടിൽ കഞ്ചാവ് സൂക്ഷിച്ച് വിൽപ്പന  ; മണർകാട് സ്വദേശിയായ യുവാവ് പിടിയിൽ ; പിടികൂടിയത് 126 ഗ്രാം കഞ്ചാവ് ; വിൽപ്പന സ്കൂൾ കുട്ടികളെ ലക്ഷ്യമിട്ട്

വീട്ടിൽ കഞ്ചാവ് സൂക്ഷിച്ച് വിൽപ്പന ; മണർകാട് സ്വദേശിയായ യുവാവ് പിടിയിൽ ; പിടികൂടിയത് 126 ഗ്രാം കഞ്ചാവ് ; വിൽപ്പന സ്കൂൾ കുട്ടികളെ ലക്ഷ്യമിട്ട്

കോട്ടയം : വീട്ടിൽ കഞ്ചാവ് സൂക്ഷിച്ച് വില്പന നടത്തിയ കേസില്‍ യുവാവ് അറസ്റ്റിൽ . മണർകാട് കുഴിപ്പുരിയിടം ഭാഗത്ത് മാമുണ്ടയിൽ വീട്ടിൽ കൊച്ചുമോൻ മകൻ പ്രിൻസ് മാത്യു (24)വിനെയാണ് മണർകാട് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ പക്കൽ നിന്നും 126 ഗ്രാം കഞ്ചാവ് കണ്ടെടുത്തു.

പ്രതി വീടിനുള്ളിൽ കഞ്ചാവ് ഒളിപ്പിച്ച് വിൽപ്പന നടത്തുന്നുണ്ടെന്ന് ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടുന്നത്.

വീടിനുള്ളിൽ പ്രത്യേക സ്ഥലത്ത് കവറിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ് . ചോദ്യം ചെയ്യലിൽ എറണാകുളത്തുനിന്നാണ് കഞ്ചാവ് വാങ്ങിയതെന്ന് പ്രതി സമ്മതിച്ചു. സ്കൂളുകൾ കേന്ദ്രീകരിച്ച് വിൽപ്പന നടത്താനായാണ് വീട്ടിൽ സൂക്ഷിച്ചതെന്നും പോലീസിനോട് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മണർകാട് സ്റ്റേഷൻ എസ്.എച്ച്.ഓ അനിൽ ജോർജ്, എസ്.ഐ ഷെമീർഖാൻ, സുരേഷ് കെ.ആർ, സി.പി.ഓ മാരായ വിനോദ് വി.റ്റി, രഞ്ജിനി എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത് . ഇയാളെ കോടതിയിൽ ഹാജരാക്കി.