
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: നാര്‍ക്കോട്ടിക് ജിഹാദ് വിഷയത്തില്‍ മുഖ്യമന്ത്രിക്കു പിന്നാലെ പ്രതികരണവുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ രംഗത്ത്. വിവാദത്തില്‍ സര്‍ക്കാരിന് ഒന്നും ചെയ്യാനില്ലെന്നും വിവാദ പ്രസ്താവന തിരുത്തേണ്ടതു പാലാ ബിഷപ്പാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
പ്രതിപക്ഷം ജിഹാദ് വിഷയം വഷളാക്കുകയാണെന്നും മനുഷ്യനുള്ള കാലംമുതല്‍ പ്രണയവും വിവാഹവും ഉണ്ടായിട്ടുണ്ടെന്നും അതിന് മതത്തിന്റെ പരിവേഷം നല്‍കരുതെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞിരുന്നു.
നാര്‍ക്കോട്ടിക് വിഷയത്തില്‍ മത, സമുദായ നേതാക്കളുടെ യോഗം വിളിക്കാനുള്ള സാഹചര്യമൊന്നും കേരളത്തിലില്ലെന്നു കഴിഞ്ഞ ദിവസവും കാനം രാജേന്ദ്രന്‍ പറഞ്ഞിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അതേസമയം, മുഖ്യമന്ത്രിക്കും സര്‍ക്കാരിനുമെതിരേ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍ രംഗത്തുവന്നിരുന്നു. വിഷയത്തില്‍ പലവിധത്തിലാണ് സര്‍ക്കാര്‍ പറയുന്നതെന്നും പ്രതിപക്ഷനേതാവ് ആരോപിച്ചു.