നാപ്‌റ്റോളിൽ നിന്നും കാർ സമ്മാനമായി ലഭിച്ചെന്ന് പറഞ്ഞ് യുവതിയിൽ നിന്നും തട്ടിപ്പു സംഘം തട്ടിയെടുത്തത് 1.9 ലക്ഷം രൂപ ; പൊലീസ് അന്വേഷണം ആരംഭിച്ചു
സ്വന്തം ലേഖകൻ
കൊല്ലം: കുരീപ്പുഴയിൽ നാപ്‌റ്റോളിൽ നിന്നും കാർ സമ്മാനമായി ലഭിച്ചെന്ന് പറഞ്ഞ് യുവതിയിൽ നിന്നും തട്ടിപ്പുസംഘം തട്ടിയെടുത്തത് 1.9 ലക്ഷം രൂപ. സംഭവത്തിൽ ഓൺലൈൻ തട്ടിപ്പിനിരയായ സംഭവത്തിൽ അഞ്ചാലുംമൂട് പൊലീസ് അന്വേഷണം ആരംഭിച്ചു. സൈബർസെല്ലിെന്റ സഹായത്തോടെയാണ് അന്വേഷണം നടക്കുന്നത്.
കുരീപ്പുഴ സ്വദേശി ഡയാന ജോമിലിക്കാണ് അക്കൗണ്ടിൽനിന്ന് തുക നഷ്ടമായത്. ഫോൺവിളിച്ച് നാപ്‌റ്റോളിൽനിന്ന് കാർ സമ്മാനമായി ലഭിെച്ചന്ന് വിശ്വസിപ്പിക്കുകയായിരുന്നു. ടാക്സ് അടയ്ക്കണമെന്ന് പറഞ്ഞ് തട്ടിപ്പുസംഘം ഇവരെ വീണ്ടും ഫോണിൽ ബന്ധപ്പെട്ടു. ഇതോടെ ഡയാന പണം അയച്ചുനൽകുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്നാൽ ഈ തുക മതിയാവില്ലെന്ന് കാണിച്ച് തട്ടിപ്പുസംഘം വീണ്ടും പണം ആവശ്യപ്പെട്ട് മെസേജ് അയക്കുകയായിരുന്നു. ഒപ്പം അക്കൗണ്ട് നമ്പറും നൽകി. ഇതിേലക്ക് ഇവർ വീണ്ടും പണമയച്ചുനൽകി. ഇതിന് പിന്നാലെ മൂന്നാംതവണ തട്ടിപ്പ് സംഘം പ്രോസസിങ് ഇനത്തിൽ തുക ആവശ്യപ്പെടുകയായിരുന്നു.
ഡയാന ഫെഡറൽബാങ്ക് അക്കൗണ്ടിലുള്ള ചെക്കാണ് അയച്ചുനൽകിയത്. മൂന്ന് തവണയിേലറെയായി 1.9 ലക്ഷം (1,90,000) രൂപയാണ് ഇത്തരത്തിലുള്ള ഓൺലൈൻ തട്ടിപ്പിലൂടെ ഇവർക്ക് നഷ്ടമായത്.
തട്ടിപ്പുസംഘം ഹിന്ദിയിലാണ് ഇവരോട് സംസാരിച്ചിരുന്നതെന്നും ഓൺലൈൻ തട്ടിപ്പുകൾ നിരവധി നടക്കുന്നതിനാൽ ജനങ്ങൾ സ്വയം ജാഗ്രത പുലർത്തണമെന്നും പൊലീസ് പറഞ്ഞു. കഴിഞ്ഞദിവസമാണ് യുവതി അഞ്ചാലുംമൂട് സ്‌റ്റേഷനിൽ പരാതി നൽകിയത്. സംഭവത്തിൽ എസ്.ഐ മനാഫിെന്റ നേതൃത്വത്തിലുള്ള സംഘമാണ് സൈബർ സെല്ലിന്റെ സഹായത്തോടെ കേസന്വോഷിക്കുന്നത്.