നാൻസി പെലോസിയുടെ തായ്‌വാൻ സന്ദർശനം; സ്പാർ 19 ഏറ്റവും കൂടുതൽ ആളുകൾ നിരീക്ഷിച്ച വിമാനമായി മാറുന്നു

നാൻസി പെലോസിയുടെ തായ്‌വാൻ സന്ദർശനം; സ്പാർ 19 ഏറ്റവും കൂടുതൽ ആളുകൾ നിരീക്ഷിച്ച വിമാനമായി മാറുന്നു

Spread the love

അമേരിക്ക: അമേരിക്കൻ ജനപ്രതിനിധി സഭാ സ്പീക്കർ നാൻസി പെലോസിയുടെ തായ്‌വാ സന്ദർശനത്തെച്ചൊല്ലി ചൈനയും അമേരിക്കയും കൊമ്പുകോർത്തു. ടാങ്കറുകളും യുദ്ധവിമാനങ്ങളും ചൈന തായ്‌വാൻ അതിർത്തിയിലേക്ക് മാറ്റി. ഇതിന് മറുപടിയായി അമേരിക്ക നാല് യുദ്ധക്കപ്പലുകളെ കടലിൽ വിന്യസിച്ചു. ഇതിനിടയിലാണ് മറ്റൊരു വാർത്ത വരുന്നത്.

പെലോസി തായ്‌വാനിലേക്ക് യാത്ര ചെയ്തതായി കരുതപ്പെടുന്ന യുഎസ് വ്യോമസേനയുടെ സ്പാർ 19 വിമാനം ലോകത്തിലെ ഏറ്റവും ട്രാക്ക് ചെയ്ത വിമാനമായി മാറി. മലേഷ്യൻ തലസ്ഥാനമായ ക്വാലാലംപൂരിൽ നിന്നാണ് വിമാനം പറന്നുയർന്നത്. താമസിയാതെ സ്പാർ 19 ഏറ്റവും കൂടുതൽ ആളുകൾ കണ്ട വിമാനമായി മാറി. ഓൺലൈൻ പോർട്ടലായ ഫ്ലൈറ്റ് ട്രേഡർ പറയുന്നതനുസരിച്ച്, ചൊവ്വാഴ്ച വൈകുന്നേരം നാല് മണിക്ക് വിമാനം നിരീക്ഷിച്ചവരുടെ എണ്ണം 3 ലക്ഷമാണ്. ഫ്ലൈറ്റ് ട്രേഡർ തത്സമയ ഫ്ലൈറ്റ് ട്രാക്കിംഗിനുള്ള ഒരു പോർട്ടലാണ്. ഈ വിമാനത്തിൽ പെലോസിയോ ഒപ്പമുള്ളവരോ യാത്ര ചെയ്തിരുന്നു എന്നതിന് സ്ഥിരീകരണമില്ല.