അജിതന്റെ ‘നല്ല വിശേഷം’ ജനുവരി 25 ന്
അജയ് തുണ്ടത്തിൽ
പ്രവാസി ഫിലിംസിന്റെ ബാനറിൽ അജിതൻ സംവിധാനം ചെയ്യുന്ന നല്ല വിശേഷം ജനുവരി 25ന് പ്രദർശനത്തിന് എത്തുന്നു. ഇനിയൊരു ലോക മഹായുദ്ധം ഉണ്ടാകുന്നെങ്കിൽ അത് ജലത്തിനു വേണ്ടിയുള്ളതാകുമെന്ന പ്രവചനം നിലനിൽക്കെ ജലസ്രോതസ്സുകളായ പുഴകൾ മലിനമാകുന്നതിന്റെയും അതിനെ ആശ്രയിച്ചു ജീവിക്കുന്ന നല്ല മനസ്സുള്ള മനുഷ്യരുടെയും കഥ പറയുന്ന ചിത്രം നല്ല വിശേഷം ജനുവരി 25-നെത്തുന്നു.
കഥ, സംവിധാനം -അജിതൻ, കോ- പ്രൊഡ്യൂസർ – ശ്രീജി ഗോപിനാഥൻ, തിരക്കഥ, സംഭാഷണം – വിനോദ് വിശ്വൻ, ഗാനരചന – ഉഷാ മേനോൻ ,സൂരജ് നായർ, സംഗീതം – സൂരജ് നായർ, റെക്‌സ്, ആലാപനം – നജീം അർഷാദ്, അമൃത ജയകുമാർ, പി ആർ ഓ – അജയ് തുണ്ടത്തിൽ.
Whatsapp Group 1 | Whatsapp Group 2 |Telegram Group
തിരുവനന്തപുരവും പാലക്കാടുമായിരുന്നു ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻസ്.
ബിജു സോപാനം, ശ്രീജി ഗോപിനാഥൻ, ഇന്ദ്രൻസ്, ചെമ്പിൽ അശോകൻ, ബാലാജി, ദിനേശ് പണിക്കർ ,ശശികുമാർ (കാക്കമുട്ട ഫെയിം), കലാഭവൻ നാരായണൻകുട്ടി ,തിരുമല രാമചന്ദ്രൻ , രമേഷ് വലിയശാല, വളവിൽ മധു, രമേഷ് ഗോപാൽ, അനിഷ സീനു, അപർണ്ണാ നായർ, രുക്മിണിയമ്മ, ശ്രീജ, സ്റ്റെല്ലാ രാജ, രെഞ്ചു, ആൻസി മാട്ടൂൽ, അർച്ചന, വീണാകൊല്ലം, ബേബി വർഷ എന്നിവരഭിനയിക്കുന്നു.