Spread the love

 

സ്വന്തം ലേഖകൻ
കോട്ടയം:
ആദിവാസി-ദലിത് സംഘടനകൾ ആഹ്വാനം ചെയ്ത നാളത്തെ സംസ്ഥാന ഹർത്താൽ ശക്തമായേക്കുമെന്ന് സൂചന. കോട്ടയത്ത് സമരം ആഹ്വാനം ചെയ്ത സംഘടനകൾ വാഹനങ്ങളിൽ മൈക്ക് അനൗൺസ്മെന്റ് അടക്കമുള്ള വൻ പ്രചാരണങ്ങൾ നടത്തുന്നുണ്ട്.

video
play-sharp-fill

കടകൾ തുറക്കരുതെന്നും വാഹനങ്ങൾ നിരത്തിലിറക്കാതെ ഹർത്താലുമായി സഹകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് അനൗൺസ്മെന്റ് കോട്ടയത്ത് ഹർത്താൽ ശക്തമാകാനാണ് സാധ്യത. വാഹനങ്ങൾ തടയാനും സാധ്യതയുണ്ട്. ദളിത് ശക്തി കേന്ദ്രങ്ങളിൽ ഹർത്താൽ പൂർണമാകും.

എസ് സി |എസ് ടി ലിസ്റ്റിനെ ജാതി അടിസ്ഥാനത്തിൽ വിഭജിക്കാനും, ഈ വിഭാഗങ്ങ ളിൽ ‘ക്രീമിലെയർ’ നടപ്പാക്കാനും 2024 ആഗസ്റ്റ് 1 ന് സുപ്രീം കോടതി പുറപ്പെടുവിച്ച വിധിക്കെതിരെയാണ് നാളെ സംസ്ഥാനത്ത് ഹർത്താൽ ആചരിക്കാൻ വിവിധ ആദിവാസി – ദലിത് സംഘടനകൾ തീരുമാനിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രകൃതി ദുരന്തങ്ങളുടെ പശ്ചാത്തലത്തിൽ വയനാട് ജില്ലയെ ഹർത്താലിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

വിധിക്കെതിരെ വിവിധ ദലിത് – ബഹുജൻ പ്രസ്ഥാനങ്ങൾ ദേശീയതലത്തിൽ പ്രഖ്യാപിച്ചിരിക്കുന്ന ഭാരത് ബന്ദിന്റെ ഭാഗമായാണ് കേരളത്തിൽ ഹർത്താൽ ആഹ്വാനം ചെയ്യുന്നത്.

സുപ്രീം കോടതി വിധി മറികടക്കാൻ പാർലമെൻ്റിൽ നിയമനിർമ്മാണം നടത്തണമെന്നതാണ് മുഖ്യമായ ആവശ്യം.
\