play-sharp-fill
നാലംഗ സംഘം ട്രാന്‍സ്ജെന്‍ഡര്‍ യുവതിയെ അക്രമിച്ച്‌ കവര്‍ച്ച നടത്തി

നാലംഗ സംഘം ട്രാന്‍സ്ജെന്‍ഡര്‍ യുവതിയെ അക്രമിച്ച്‌ കവര്‍ച്ച നടത്തി

സ്വന്തം ലേഖകൻ

മംഗളൂരു: ട്രാന്‍സ്ജെന്‍ഡര്‍ യുവതിയെ നാല് യുവാക്കള്‍ ചേര്‍ന്ന് അക്രമിച്ച്‌ പണം കവര്‍ന്നതായി പരാതി. നഗരത്തില്‍ ഉര്‍വ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കുണ്ടികാനയില്‍ അക്രമത്തിനിരയായ ശാന്തി ചൊവ്വാഴ്ച പരാതി നല്‍കി.

കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തെറി വിളിക്കുകയും കല്ലുകളും പ്ലാസ്റ്റിക് പൈപ്പുകളും ഉപയോഗിച്ച്‌ ഇടിക്കുകയും ചെയ്ത ശേഷം ബാഗിലുണ്ടായിരുന്ന 6000 രൂപ കവര്‍ന്നതായി പരാതിയില്‍ പറഞ്ഞു. അതുവഴി കാര്‍ വരുന്നത് കണ്ട് അക്രമികള്‍ ഓടിപ്പോവുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന മറ്റൊരു ട്രാന്‍സ്ജെന്‍ഡര്‍ യുവതി ഐശ്വര്യയാണ് ശാന്തിയെ ആശുപത്രിയില്‍ എത്തിച്ചത്.

Tags :