video
play-sharp-fill

ഏറ്റുമാനൂരില്‍ നായര്‍ വോട്ടുകള്‍ ടി എന്‍ ഹരികുമാറിലേക്ക്; മുന്നണികള്‍ക്ക് ആശങ്ക; എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരെ കണ്ട് അനുഗ്രഹം വാങ്ങി ഹരികുമാര്‍

ഏറ്റുമാനൂരില്‍ നായര്‍ വോട്ടുകള്‍ ടി എന്‍ ഹരികുമാറിലേക്ക്; മുന്നണികള്‍ക്ക് ആശങ്ക; എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരെ കണ്ട് അനുഗ്രഹം വാങ്ങി ഹരികുമാര്‍

Spread the love

സ്വന്തം ലേഖകന്‍

ഏറ്റുമാനൂര്‍: നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏറ്റുമാനൂര്‍ മണ്ഡലത്തിലെ നായര്‍ വോട്ടുകള്‍ ടി എന്‍ ഹരികുമാറിന് അനുകൂലമാകുമന്ന് റിപ്പോര്‍ട്ടുകള്‍. കാലങ്ങളായി സുരേഷ് കുറുപ്പിന് കിട്ടിക്കൊണ്ടിരുന്ന നായര്‍ വോട്ടുകള്‍ കൈക്കലാക്കാന്‍ എന്‍ ഡി എ ശ്രമം തുടങ്ങിക്കഴിഞ്ഞു. മുട്ടമ്പലം എന്‍ എസ് എസ് കരയോഗം പ്രസിഡന്റും സജീവ കരയോഗ പ്രവര്‍ത്തകനുമായ ടി എന്‍ ഹരികുമാര്‍ പിന്തുണ അഭ്യര്‍ത്ഥിച്ച് എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരെ സന്ദര്‍ശിച്ചു.

മണ്ഡലത്തിലെ മുപ്പതിനായിരത്തോളം വരുന്ന നായര്‍ വോട്ടുകള്‍ ജയപരാജയങ്ങള്‍ നിശ്ചയിക്കുന്നതില്‍ പ്രധാന ഘടകമാണ്. സുരേഷ് കുറുപ്പ് മത്സരരംഗത്ത് ഇല്ലാത്തതിനാല്‍ ഈ വോട്ടുകള്‍ ആര് നേടും എന്ന കാര്യം വ്യക്തമല്ല. സമുദായ അംഗമായ ലതികാ സുഭാഷ് മത്സര രംഗത്ത് ഉണ്ടെങ്കിലും സ്വതന്ത്രയുടെ പരിവേഷം ഉള്ളത്‌കൊണ്ട് വോട്ട്് ലഭിക്കാനിടയില്ല. മുന്നണി സ്ഥാനാര്‍ത്ഥിയായി ലതിക മത്സരിച്ചിരുന്നുവെങ്കില്‍ സമുദായ അംഗങ്ങള്‍ ഒപ്പം കണ്ടേനേ. കരയോഗം ഭാരവാഹികളെ നേരില്‍ കണ്ടും ഓഫീസുകള്‍ സന്ദര്‍ശിച്ചും ഹരികുമാര്‍ പ്രവര്‍ത്തനം തുടരുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group