video
play-sharp-fill
കോട്ടയം നഗരത്തിലെ അനധികൃത കയ്യേറ്റങ്ങൾ: വിവരാവകാശ നിയമപ്രകാരം അപേക്ഷ നൽകി ആറു മാസം കഴിഞ്ഞിട്ടും മറുപടി നൽകാതെ നഗരസഭ; കയ്യേറ്റക്കാർക്കായി ഒത്തുകളിച്ച് നഗരസഭയുടെ തട്ടിപ്പ്

കോട്ടയം നഗരത്തിലെ അനധികൃത കയ്യേറ്റങ്ങൾ: വിവരാവകാശ നിയമപ്രകാരം അപേക്ഷ നൽകി ആറു മാസം കഴിഞ്ഞിട്ടും മറുപടി നൽകാതെ നഗരസഭ; കയ്യേറ്റക്കാർക്കായി ഒത്തുകളിച്ച് നഗരസഭയുടെ തട്ടിപ്പ്

തേർഡ് ഐ ബ്യൂറോ

കോട്ടയം: നഗരമധ്യത്തിൽ സാധാരണക്കാർക്കു ദുരിതം സമ്മാനിച്ച് റോഡുകൾ അടക്കം കയ്യേറി അനധികൃത നിർമ്മാണം നടത്തിയ വമ്പൻമാർക്കെതിരെ നൽകിയ വിവരാവകാശ അപേക്ഷയിൽ മറുപടി നൽകാതെ നഗരസഭ മുക്കി. അപേക്ഷ നൽകി ആറു മാസം കഴിഞ്ഞിട്ടും മറുപടി നൽകാനോ, എന്തു കൊണ്ട് മറുപടി നൽകുന്നില്ലെന്ന് അറിയിക്കാനോ പോലും നഗരസഭ അധികൃതർ തയ്യാറാകുന്നില്ല. ആദ്യം പ്രളയത്തിന്റെ പേരുപറഞ്ഞു നടപടി വൈകിപ്പിച്ച നഗരസഭ ഇപ്പോൾ കൃത്യമായ കാരണങ്ങളൊന്നും പറയുന്നില്ല. കോട്ടയം നഗരത്തിലെ അനധികൃത കയ്യേറ്റക്കാർക്കെതിരെ കർശന നടപടിയ്‌ക്കൊരുങ്ങിയ തേർഡ് ഐ ന്യൂസ് ലൈവാണ് ഇതുസംബന്ധിച്ചുള്ള വിവരാവകാശ അപേക്ഷ സമർപ്പിച്ചത്.

ടിബി റോഡിലെ വൃന്ദാവൻ കോപ്ലക്‌സും , ഇതിനു സമീപത്തു പ്രവർത്തിക്കുന്ന ടി.ജി ടവറിലെ തൃശൂർ ഗോൾഡ് എന്നീ സ്ഥാപനങ്ങൾ റോഡ് കയ്യേറിയതായി പ്രഥമ ദൃഷ്ട്യാ കണ്ടെത്തിയതിനു പിന്നാലെയാണ് ഇവർക്കെതിരെയുള്ള നടപടികളെപ്പറ്റി അന്വേഷിച്ച് തേർഡ് ഐ ന്യൂസ് ലൈവ് നഗരസഭയിൽ വിവരാവകാശ അപേക്ഷ സമർപ്പിച്ചത്. കഴിഞ്ഞ വർഷം ആഗസ്റ്റ് 21 നാണ് തേർഡ് ഐ ന്യൂസ് ലൈവ് വിശദമായ വിവരാവകാശ അപേക്ഷ സമർപ്പിച്ചത്.

ഇതിനു മുൻപു തന്നെ കോട്ടയം നഗരത്തിലെ അനധികൃത നിർമ്മാണങ്ങൾക്കെതിരെ തേർഡ് ഐ ന്യൂസ് ലൈവ് നഗരസഭ അധികൃതർക്ക് പരാതിയും നൽകിയിരുന്നു. ഈ പരാതിയിൽ നടപടിയില്ലാതെ വന്നതോടെയാണ് ഇതു സംബന്ധിച്ചുള്ള വിവരങ്ങൾ ശേഖരിക്കുന്നതിനായി തേർഡ് ഐ ന്യൂസ് ലൈവ് വിവരാവകാശ നിയമപ്രകാരം അപേക്ഷ നൽകിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വൃന്ദാവൻ കോംപ്ലക്‌സിലെ വൃന്ദാവൻ, ടി.ജി ടവറിലെ തൃശൂർ ഗോൾഡ് എന്നീ സ്ഥാപനങ്ങളിൽ പരിശോധന നടത്തിയോ…? ഇവർക്കെതിരെ നൽകിയ പരാതിയിൽ എന്ത് നടപടി സ്വീകരിച്ചു..? ഇവരുടേത് അനധികൃത കയ്യേറ്റമാണെന്ന് കണ്ടെത്തിയിട്ടുണ്ടോ..? ഉണ്ടെങ്കിൽ എന്ത് നടപടി സ്വീകരിച്ചു…? തുടങ്ങിയ ചോദ്യങ്ങളാണ് വിവരാവകാശ അപേക്ഷയിൽ ഉൾപ്പെടുത്തിയിരുന്നത്. എന്നാൽ, എല്ലാം മുക്കാനുള്ള ശ്രമമാണ് നഗരസഭയുടെ ഭാഗത്തും നിന്നും ഉണ്ടായിരിക്കുന്നതെന്നാണ് വ്യക്തമാകുന്നത്.

നഗരത്തിലെ അനധികൃത കയ്യേറ്റങ്ങളിൽ പലതിനും നഗരസഭയിലെ ഭരണപ്രതിപക്ഷ കക്ഷികളുടെ നേതാക്കളിൽ പലർക്കും നേരിട്ടും അല്ലാതെയും ബന്ധമുണ്ടെന്ന സൂചന നേരത്തെ തന്നെ തേർഡ് ഐ ന്യൂസ് ലൈവിനു ലഭിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ കയ്യേറ്റക്കാരെ രക്ഷിക്കാൻ വിവരാവകാശ അപേക്ഷ പോലും മുക്കാൻ നഗരസഭ അധികൃതർ തയ്യാറാകുന്നത്. പുറംമ്പോക്കും, റോഡും വരെ കയ്യേറുന്നവരും, മാർക്കറ്റ് റോഡിലേയ്ക്കു കടകൾ ഇറക്കി കച്ചവടം ചെയ്യുന്നവരെയും പിടികൂടാനും അനധികൃത കൈയ്യേറ്റം ഒഴിപ്പിക്കാനും നഗരസഭ തയ്യാറാകുന്നില്ല. ഇതിനിടെയാണ്, നിർബ്ബന്ധമായും മുപ്പത് ദിവസത്തിനുള്ളിൽ മറുപടി നല്കേണ്ട വിവരാവകാശ അപേക്ഷയ്ക്കു  ആറ് മാസമായിട്ടും മറുപടി നല്കാതെ ഫയൽ പൂഴ്ത്തിയിരിക്കുന്നത്.

വൃന്ദാവൻ കോംപ്ലക്സും  ടി ജി ടവറും നടത്തിയ അനധികൃത കൈയേറ്റങ്ങൾക്കെതിരെ തേർഡ് ഐ ന്യൂസ് വിജിലൻസിന് നല്കിയ പരാതിയിൽ അന്വേഷണം നടന്നു വരികയാണ്.