ബസ് യാത്രയ്ക്കിടയില്‍ പിഞ്ചുകുഞ്ഞിന്റെ പാദസരം മോഷ്ടിക്കാനുള്ള ശ്രമത്തിനിടെ നാടോടി സ്ത്രീ അറസ്റ്റിൽ

Spread the love

സ്വന്തം ലേഖകൻ
കുറ്റ്യാടി: ബസ് യാത്രയ്ക്കിടയില്‍ പിഞ്ചുകുഞ്ഞിന്റെ പാദസരം മോഷ്ടിക്കാനുള്ള ശ്രമത്തിനിടെ നാടോടി സ്ത്രീ അറസ്റ്റിലായി .മധുര സിറ്റി വാടിപ്പെട്ടിയിലെ രാജേശ്വരി (27) യാണ് കുറ്റ്യാടി പൊലീസിന്റെ പിടിയിലായത് .

video
play-sharp-fill

കല്ലാച്ചിയില്‍ നിന്നും തൊട്ടില്‍പാലത്തേയ്ക്കുള്ള സ്വകാര്യ ബസില്‍ കയറിയ വളയത്തെ കുങ്കിയുള്ളതില്‍ മിഥുഷയുടെ കുഞ്ഞിന്റെ പാദസരം മോഷ്ടിക്കാനുള്ള ശ്രമത്തിനിടെയാണ് രാജേശ്വരി അറസ്റ്റിലായത്. പ്രതിയെ നാദാപുരം കോടതിയില്‍ ഹാജരാക്കി.