play-sharp-fill
നടിയെ ആക്രമിച്ച കേസിലെ മെമ്മറികാര്‍ഡ് മൂന്ന് കോടതികളില്‍ നിയമവിരുദ്ധമായി പരിശോധിച്ചെന്ന് അന്വേഷണ റിപ്പോര്‍ട്ട്.

നടിയെ ആക്രമിച്ച കേസിലെ മെമ്മറികാര്‍ഡ് മൂന്ന് കോടതികളില്‍ നിയമവിരുദ്ധമായി പരിശോധിച്ചെന്ന് അന്വേഷണ റിപ്പോര്‍ട്ട്.

 

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മെമ്മറികാര്‍ഡ് മൂന്ന് കോടതികളില്‍ നിയമവിരുദ്ധമായി പരിശോധിച്ചെന്ന് അന്വേഷണ റിപ്പോര്‍ട്ട്.

ജഡ്ജ് ഹണി എം വര്‍ഗ്ഗീസ് അന്വേഷണ വിധേയമായി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഈ വിവരമുള്ളത്. കേസിലെ പ്രധാന തെളിവാണ് പീഡനദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ്. ഇത് സംബന്ധിച്ച അന്വേഷണം നടത്തിയത് ജഡ്ജ് ഹണി എം വര്‍ഗീസായിരുന്നു.


2018 ജനുവരി 9ന് മെമ്മറി കാര്‍ഡ് നിയമ വിരുദ്ധമായി ആദ്യം പരിശോധന നടത്തിയത് അങ്കമാലി മജിസ്‌ട്രേറ്റ് ആണെന്ന് റിപ്പോര്‍ട്ട് പറയുന്നു.പിന്നീട് 2018 ഡിസംബര്‍ 13ന് ജില്ലാ പ്രിന്‍സിപ്പാള്‍ സെഷന്‍സ് കോടതി ബെഞ്ച് ക്ലാര്‍ക്കും നിയമവിരുദ്ധമായി മെമ്മറി കാര്‍ഡില്‍ പരിശോധന നടത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മെമ്മറി കാര്‍ഡ് ഉപയോഗിച്ച വിവോ ഫോണ്‍ ശിരസ്തദാറിന്റേതാണെന്നും അന്വേഷണ റിപ്പോര്‍ട്ട് പറയുന്നു. ശിരസ്തദാറിൻ്റെ ഫോണിലാണ് പീഡന ദൃശ്യങ്ങള്‍ കണ്ടതെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. വിചാരണ കോടതിയില്‍ മെമ്മറി കാര്‍ഡ് ഉപയോഗിച്ചത് ശിരസ്തദാറിന്റെ ഫോണിലാണെന്നും റിപ്പോര്‍ട്ടിലുണ്ട്.