play-sharp-fill
പ്രശസ്ത സിനിമാ നിർമ്മാതാവ് ഗാന്ധിമതി ബാലൻ അന്തരിച്ചു

പ്രശസ്ത സിനിമാ നിർമ്മാതാവ് ഗാന്ധിമതി ബാലൻ അന്തരിച്ചു

തിരുവനന്തപുരം : മലയാളികൾക്ക് ക്ലാസിക്  സിനിമകൾ സമ്മാനിച്ച പ്രശസ്ത നിർമ്മാതാവ് ഗാന്ധിമതി ബാലൻ (66) അന്തരിച്ചു. ഏറെ നാളായി കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. തിരുവനന്തപുരം കിംസ് ആശുപത്രിയിൽ വെച്ചായിരുന്നു മരണം.

പഞ്ചവടി പാലം, പത്താമുദയം,സുഖമോ ദേവി,മൂന്നാംപക്കം, നൊമ്പരത്തി പൂവ്, ഈ തണുത്ത വെളുപ്പാൻ കാലത്ത് തുടങ്ങി മുപ്പതോളം ചിത്രങ്ങൾ നിർമ്മിച്ചിട്ടുണ്ട്. ‘ഇത്തിരി നേരം ഒത്തിരി കാര്യം’ ആയിരുന്നു അദ്ദേഹത്തിൻ്റെ ആദ്യ സിനിമ.

സംസ്കാരം നാളെ തിരുവനന്തപുരം തൈക്കാട് ശാന്തി കവാടത്തിൽ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group