സ്വന്തം ലേഖകൻ
നാദാപുരം : മദ്യപിച്ച് ലക്ക് കെട്ട യാത്രക്കാരൻ ബസിന്റെ പ്ലാറ്റ് ഫോമിൽ കിടന്നുറങ്ങി,വെട്ടിലായി ബസ് ജീവനക്കാർ.നാദാപുരം ബസ്സ് സ്റ്റാൻഡിലാണ് സംഭവം.തലശ്ശേരിയിൽ നിന്ന് കോപ്പാലം വഴി നാദാപുരത്തേക്ക് സർവീസ് നടത്തുന്ന കെഎൽ 15 6531 നമ്പർ ബസിലാണ് യാത്രക്കാരൻ മദ്യലഹരിയിൽ വീണത്.
പ്ലാറ്റ്ഫോമിൽ കിടന്ന യാത്രക്കാരനെ എഴുന്നേൽപ്പിക്കാൻ കണ്ടക്ടറും, ഡ്രൈവറും ശ്രമിച്ചെങ്കിലും ശ്രമം പാഴായി. ഇതിനിടെ പോലീസിൽ അറിയിച്ചു . എന്നാൽ മദ്യപാനികളുമായി അടുത്തിടപഴകരുതെന്ന പോലീസിൻറെ പുതിയ സർക്കുലർ നിലവിൽ വന്നതോടെ പോലീസും സ്ഥലത്തെത്തിയില്ല.

Whatsapp Group 1 | Whatsapp Group 2 |Telegram Group
തലശ്ശേരി ഡിപ്പോയിൽ വിവരം അറിയിച്ചെങ്കിലും കൃത്യമായ മറുപടി ലഭിക്കാതായതോടെ ഇയാൾ ഏറെ സമയം തറയിൽ തന്നെ കിടന്നു.ഒടുവിൽ നാദാപുരത്ത് നിന്ന് തലശ്ശേരിയിലേക്ക് പോകേണ്ട ബസിൻറെ സർവീസ് നിർത്തി വയ്ക്കുകയായിരുന്നു.വളയത്ത് നിന്ന് 108 ആംബുലൻസ് വിളിച്ച് വരുത്തി യാത്രക്കാരനെ നാദാപുരം ഗവ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.