പാടശേഖരത്തിൽ തീ പടർന്നതോടെ പുകയിൽ മുങ്ങി നാട്ടകം കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ; ദുരിതത്തിലായി രോഗികളും പ്രദേശവാസികളും; ഉടൻ നടപടി വേണമെന്ന് ആവശ്യം

പാടശേഖരത്തിൽ തീ പടർന്നതോടെ പുകയിൽ മുങ്ങി നാട്ടകം കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ; ദുരിതത്തിലായി രോഗികളും പ്രദേശവാസികളും; ഉടൻ നടപടി വേണമെന്ന് ആവശ്യം

സ്വന്തം ലേഖിക

കോട്ടയം: സമീപത്തെ പാടശേഖരത്തിൽ തീ പടർന്നതോടെ പുകയിൽ മുങ്ങി നാട്ടകം കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ.

പുക പടർന്നതോടെ ചികിത്സയ്ക്കായെത്തിയ രോഗികൾ ദുരിതത്തിലായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്ന് രാവിലെയാണ്ണ് നാട്ടകം കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിന് സമീപത്തെ പാടശേഖരത്തിൽ തീ പടർന്നു പിടിച്ചത്.
തീ ആളി പടർന്നതോടെ പരിസരമാകെ പുകയിൽ മുങ്ങുകയായിരുന്നു.

ഹെൽത്ത് സെൻററിൽ
എത്തിയ രോഗികൾക്കും പ്രദേശവാസികൾക്കും അസ്വസ്ഥത ഉണ്ടാക്കിയിട്ടും അഗ്നി രക്ഷാ സേനാ സംഘം സ്ഥലത്ത് എത്തിയിട്ടില്ലെന്നാണ് പരാതി.

ഉടൻ തന്നെ തീയും പുകയും നിയന്ത്രിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. ജനങ്ങളിൽ വൻ വിമർശനമാണ് ഉയരുന്നത്.