
കോട്ടയം : സി സദാനന്ദൻ മാസ്റ്ററെ രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്ത രാഷ്ട്രപതിയുടെ തീരുമാനത്തെ കുറ്റപ്പെടുത്താൻര മേശ് ചെന്നിത്തലയ്ക്ക് എന്ത് അവകാശവും യോഗ്യതയുമാണുള്ളതെന്ന് ബിജെപി നേതാവ് എൻ. ഹരി.
കണ്ണൂരിലെ സിപിഎം അക്രമരാഷ്ട്രീയത്തിന് കുടപിടിച്ച കെ കരുണാകരന്റെ മുൻ വത്സല ശിഷ്യന് ഇപ്പോഴും കുറ്റബോധം ഇല്ലേ എന്ന് ഹരി ചോദിച്ചു. ബിജെപിയുടെ ആഭ്യന്തര കാര്യത്തിൽ തീരുമാനമെടുക്കാൻ രമേശിന്റെ പിന്തുണ വേണ്ട.
ബിജെപി എന്ന പ്രസ്ഥാനത്തെ വാളുകൊണ്ടും വാക്കുകൊണ്ടും വേട്ടയാടിയ കോൺഗ്രസ് നേതൃത്വം നൽകുന്ന ഇൻഡി സഖ്യത്തിലെ ഘടകകക്ഷിയായ സിപിഎമ്മിൻ്റെ വക്കാലത്ത് ഏറ്റെടുത്തിരിക്കുകയാണ് രമേശ്.കണ്ണൂരിലെ സിപിഎം അക്രമ രാഷ്ട്രീയത്തിൻ്റെ ജീവിക്കുന്ന രക്തസാക്ഷിയാണ് സദാനന്ദൻ മാസ്റ്റർ. അദ്ദേഹത്തെ സിപിഎമ്മിന്റെ കൊലയാളി പട ആക്രമിച്ച് ജീവച്ഛവമാക്കിയപ്പോൾ ക്ലിഫ് ഹൗസിൻ്റെ നക്ഷത്ര സൗകര്യത്തിൽ കഴിയുകയായിരുന്നു രമേശ് ചെന്നിത്തല.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കെ കരുണാകരന്റെ വത്സല ശിഷ്യനായിരുന്ന രമേശ് ആ ഭരണകാലത്ത് സഖാക്കളുടെ ഒത്താശയോടെ നടത്തിയ ആർഎസ്എസ് ബിജെപി വേട്ടയാടൽ മറന്നുപോകരുത്.
ആ നരാധമ പ്രവർത്തിക്ക് കൂട്ടു നിന്നതിന് ക്ഷമ ചോദിക്കാനുള്ള അവസരമാണ് ഇപ്പോൾ കൈവന്നിരിക്കുന്നത്.
രാജ്യസഭയിലേക്ക് കേരളത്തിലെ ഇരുമുന്നണികളും അയച്ചിട്ടുള്ള നേതാക്കളുടെ പട്ടിക പരിശോധിച്ചാൽ മാനദണ്ഡം കൃത്യമായി മനസ്സിലാവും. ഒരു പ്രത്യേക മത വിഭാഗത്തിന് മാത്രം പ്രാധാന്യം നൽകുന്നതാണ് സമീപകാല രാജ്യസഭാ സ്ഥാനാർത്ഥിത്വം എന്ന വിമർശനം അന്തരീക്ഷത്തിൽ ഉണ്ട്. യുഡിഎഫിന് ലഭിച്ച രണ്ടു രാജ്യസഭാ സീറ്റുകളും സംവരണം ചെയ്യപ്പെടുകയായിരുന്നുവോ.
ഇതിൽ ഒരു എംപി വിദേശകാര്യ ചട്ടം പോലും ലംഘിച്ച് ഒരു വിദേശ എംബസിയിൽ സന്ദർശനം നടത്തിയത് വിവാദമായിരുന്നു.
പാർട്ടിക്കുവേണ്ടി അടിസ്ഥാനതലത്തിൽ പ്രവർത്തിക്കുന്നവരെ വിറക് വെട്ടാനും വെള്ളം കോരാനും മാത്രം ഉപയോഗിക്കുന്ന ഫ്യൂഡൽ മനോഭാവമാണ് രമേശിനും സിപിഎം നേതാക്കൾക്കും ഉള്ളത്. ഇരുവരുടെയും രാജ്യസഭാ എംപിമാരെ നിശ്ചയിച്ച മാനദണ്ഡം നോക്കിയാൽ ഇത് വ്യക്തമാണ്.
സദാനന്ദൻ മാസ്റ്റർ മികച്ച അധ്യാപകനും, ദേശീയതലത്തിലുള്ള അധ്യാപക സംഘടനയുടെ പ്രസിദ്ധീകരണ വിഭാഗം ചുമതലയുള്ള ആളുമാണ്. ബിജെപിയുടെ എം പി നോമിനേഷിനെക്കുറിച്ച് ആരോപണമുന്നയിക്കുന്നതിന് മുമ്പ് സ്വന്തം പാർട്ടിയുടെ തീരുമാനങ്ങൾ വിലയിരുത്തുന്നത് നന്നായിരിക്കുമെന്നും എൻ ഹരി പറഞ്ഞു.