പുലിയോ പൂച്ചയോ..? സത്യപ്രതിജ്ഞ ചടങ്ങിനിടയിൽ ക്ഷണിക്കാതെ എത്തിയതാര്..? ഉത്തരവുമായി ഡൽഹി പോലീസ്, കിംവദന്തികൾ പരത്തരുതെന്നും അറിയിപ്പ്

Spread the love

ന്യൂഡൽഹി: മൂന്നാം തവണയും നരേന്ദ്ര മോദി മന്ത്രി സഭ അധികാരത്തിൽ കയറുന്ന സത്യപ്രതിജ്ഞ ചടങ്ങിനിടെ രാഷ്ട്രപതി ഭവനിലെ പ്രധാന വേദിക്ക് പിന്നിലൂടെ ഒരു ജീവി നടന്നു പോകുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ പ്രചരിച്ചിരുന്നു.

പുള്ളിപ്പുലിയാണ് കടന്നുപോയത് എന്നാണ് സോഷ്യൽമീഡിയ ഒന്നടങ്കം പറയുന്നത്. എന്നാൽ, സംഭവത്തിൽ കൃത്യമായ അന്വേഷണം സത്യം കണ്ടു പിടിച്ചിരിക്കുകയാണ് ഡൽഹി പോലീസ്. അത് ഒരു വളർത്തുപൂച്ചയാണെന്നും വന്യജീവിയല്ലെന്നുമാണ് ഡൽഹി പൊലീസ് വ്യക്തമാക്കുന്നത്. ഡൽഹി പോലീസിന്റെ എക്സ് പേജിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

ഞായറാഴ്ച വെെകിട്ട് രാ​ഷ്ട്ര​പ​തിഭവനിൽ മന്ത്രിമാർക്ക് രാ​ഷ്ട്ര​പ​തി​ ​ദ്രൗ​പ​ദി​ ​മു​ർ​മു സത്യവാചകം ചൊല്ലിക്കൊടുക്കുമ്പോഴാണ് സംഭവം. ബിജെപി എംപി ദുർഗാദാസ് സത്യപ്രതിജ്ഞാ നടപടികൾ പൂർത്തിയാക്കിയതിനുശേഷം രേഖകളുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചെയ്യുന്നതിനിടെ പുറകിലായി ഒരു ജീവി പ്രത്യക്ഷപ്പെട്ടതാണ് വീഡിയോ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വേദിയിലെ പടികൾക്ക് മുകളിലായി ഒരു ജീവി നടന്നുപോകുന്നത് കാണാം. എന്നാൽ, ആ സമയത്ത് അത് ആരും ശ്രദ്ധിച്ചിരുന്നില്ല. വീഡിയോ സോഷ്യൽ മീഡിയയിൽ വെെറലായതോടെയാണ് പലതരത്തിലുള്ള ഊഹാപോഹങ്ങൾ ഉണ്ടായിരിക്കുന്നത്.

ഇതോടെയാണ് ഡൽഹി പോലീസ് വിശദീകരണവുമായി എത്തിയത്. ‘ചില മാദ്ധ്യമങ്ങളിലും സോഷ്യൽ മീഡിയാ പേജുകളിലും കഴിഞ്ഞ ദിവസം സത്യപ്രതിജ്ഞ ചടങ്ങിനിടെ രാഷ്ട്രപതി ഭവനിലുടെ ഒരു ജീവി നടന്നു പോകുന്നതിന്റെ ദൃശ്യങ്ങൾ പ്രചരിച്ചിരുന്നു. ഇത് വന്യജീവിയാണെന്നാണ് പലരും പറഞ്ഞത്. എന്നാൽ അത് ശരിയല്ല. അത് ഒരു വളർത്തുപൂച്ച മാത്രമാണ്. കിംവദന്തികൾ പരത്തരുത്’, പോലീസ് എക്സിൽ കുറിച്ചു.