
മൈസൂര്‍ കൂട്ടബലാത്സംഗം: പെൺകുട്ടി ആറംഗ സംഘത്തിന്റെ ക്രൂരപീഡനത്തിന് ഇരയായത് മണിക്കൂറുകളോളം ; പ്രതികള്‍ വീഡിയോ ചിത്രീകരിച്ച് പണമാവശ്യപ്പെട്ടെന്ന് പൊലീസ്
സ്വന്തം ലേഖകൻ
മൈസൂര്‍: മൈസൂരില്‍ പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത പ്രതികള്‍ പീഡന ദൃശ്യങ്ങൾ വീഡിയോയിൽ ചിത്രീകരിച്ചെന്നും മൂന്ന് ലക്ഷം രൂപ ആവശ്യപ്പെട്ടെന്നും പൊലീസ്. ആറംഗ സംഘത്തിന്റെ ക്രൂരപീഡനത്തിന് മണിക്കൂറുകളോളമാണ് 22കാരിയായ എംബിഎ വിദ്യാര്‍ത്ഥിനി ഇരയായത്.
പണം നല്‍കിയില്ലെങ്കില്‍ വീഡിയോ വൈറലാക്കുമെന്നായിരുന്നു പ്രതികളുടെ ഭീഷണി.
മൈസൂരുവിലെ ചാമുണ്ഡി ഹില്‍സിലാണ് കോളേജ് വിദ്യാര്‍ത്ഥിനിയെ ആറ് പേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തത്. സുഹൃത്തിനൊപ്പം ചാമുണ്ഡി ഹില്‍സ് കാണാനെത്തിയതായിരുന്നു വിദ്യാര്‍ത്ഥിനി. പ്രതികൾ ബൈക്ക് തടഞ്ഞ് നിര്‍ത്തിയ ശേഷം സുഹൃത്തിനെ അടിച്ചുവീഴ്ത്തി. ബലാത്സംഗം ചെയ്തശേഷം പെണ്‍കുട്ടിയെ വലിച്ചിഴച്ച് കൊണ്ടുപോയി കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ചതായാണ് പൊലീസില്‍ നിന്ന് ലഭിച്ച വിവരം. ബോധരഹിതയായ പെണ്‍കുട്ടിയെയും സുഹൃത്തിനെയും പ്രദേശവാസികളാണ് രാവിലെ ആശുപത്രിയിലെത്തിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവം നടന്ന് മൂന്ന് ദിവസം പിന്നിട്ടിട്ടും പൊലീസിന് പ്രതികളെ പിടികൂടാനായിട്ടില്ല. ഡിഎന്‍എ തെളിവുകള്‍ ശേഖരിച്ച് പൊലീസ് അന്വേഷണം തുടങ്ങി.
പ്രതികളെ പിടികൂടാനാകാത്തതിനെ തുടര്‍ന്ന് അന്വേഷണ സംഘത്തെ മാറ്റി. എഡിജിപി പ്രതാപ് റെഡ്ഢിക്ക് ആണ് അന്വേഷണത്തിന്റെ ചുമതല.