
മേയറെ പോലീസുകാർ പൃഷ്ഠം കാണിക്കുന്നുവെന്ന പരാതി; അല്പനെ മേയറാക്കിയാൽ ഇതിൽ കൂടുതൽ പ്രതീക്ഷിക്കേണ്ട അഡ്വ.ജയശങ്കർ
സ്വന്തം ലേഖകൻ
തൃശൂർ: ഔദ്യോഗിക വാഹനം കടന്നുപോകുമ്പോൾ പോലീസ് ഉദ്യോഗസ്‌ഥര്‍ സല്യൂട്ട് നല്‍കുന്നില്ലെന്നു ഡി.ജി.പിക്കു തൃശൂര്‍ മേയര്‍ എം.കെ. വര്‍ഗീസിന്റെ പരാതി വൻ ചർച്ചയായി
പോലീസുകാര്‍ റോഡില്‍ നില്‍ക്കുന്നത് ഉന്നതരെ ആദരിക്കാന്‍ വേണ്ടിയല്ലെന്നു സാമൂഹിക മാധ്യമത്തിലൂടെ പോലീസ് അസോസിയേഷന്‍ നേതാക്കന്മാർ മറുപടിയും നല്കി.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രോട്ടോക്കോള്‍ പ്രകാരം ഗവര്‍ണര്‍ക്കും മുഖ്യമന്ത്രിക്കും തൊട്ടുതാഴെയാണു മേയറുടെ സ്‌ഥാനമെന്നു ചൂണ്ടിക്കാട്ടിയും തന്റെ ഔദ്യോഗിക വാഹനം കടന്നുപോകുമ്ബോള്‍ ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്‌ഥര്‍ മനഃപൂര്‍വം ഒഴിഞ്ഞുമാറുകയാണെന്നും പൃഷ്ഠം കാണിക്കുന്നെന്നുമാണ് പരാതി
വർഗീസിൻ്റെ പരാതി ചർച്ചയും, വിവാദവുമായതിനേ തുടർന്ന് അഭിഭാഷകനായ ജയശങ്കർ നടത്തിയ അഭിപ്രായം ശ്രദ്ധേയമായി.
ജയശങ്കറിൻ്റെ കുറിപ്പ് ഇങ്ങനെ;
അല്പനെ മേയറാക്കിയാൽ, അർദ്ധരാത്രി സല്യൂട്ട് ചോദിക്കുമെന്നും നെട്ടിശ്ശേരി ഡിവിഷനിൽ കോൺഗ്രസ് റിബലായി ജയിച്ച് ഇടതുപക്ഷ പിന്തുണയോടെ മേയറായ പുങ്കനാണ് എംകെ വർഗീസ്.
കൊടി വച്ച കാറിൽ പൊടി പറപ്പിച്ചു പോകുമ്പോൾ പോലീസ് തീരെ ഗൗനിക്കുന്നില്ല, സല്യൂട്ട് അടിക്കുന്നില്ല. എസ്പിയോട് പറഞ്ഞു, ഐജിയോടും പറഞ്ഞു. ഫലമില്ല.
അതുകൊണ്ട് ഡിജിപിക്കു പരാതി കൊടുത്തു. ഉത്തരവ് കാത്ത് തെക്കോട്ട് നോക്കി ഇരിക്ക്യാണ് ഗഡി.
മുമ്പും ഒരു മേയറെയും പോലീസ് സല്യൂട്ട് അടിച്ചിട്ടില്ല. അവർക്കാർക്കും പരാതി ഉണ്ടായില്ല. കാരണം, പോലീസ് സ്റ്റാൻഡിങ് ഓഡർ പ്രകാരം മേയർക്കോ മുൻസിപ്പൽ ചെയർമാനോ പഞ്ചായത്ത് പ്രസിഡന്റിനോ സല്യൂട്ട് അടിക്കാൻ വ്യവസ്ഥയില്ല.
നഗരപിതാവിൻ്റെ വാഹനം കാണുമ്പോൾ തിരിഞ്ഞു നിന്നു പൃഷ്ഠം കാട്ടുന്ന തൃശ്ശൂർ പോലീസിന് ബിഗ് സല്യൂട്ട്!