ചാവക്കാട് കടലിൽ മീൻപിടുത്തത്തിനിടെ അപകടം: രണ്ടു പേർക്ക് പരിക്ക്
സ്വന്തം ലേഖകൻ
തൃശൂർ: ചാവക്കാട് കടലിൽ മീൻപിടുത്തത്തിനിടെയുണ്ടായ അപകടത്തിൽ രണ്ട് തൊഴിലാളികൾക്ക് പരിക്ക്.
പുത്തൻ കടപ്പുറം ചെങ്കോട്ട ആലുങ്ങൽ 35 വയസുള്ള റാഫി, ബംഗാൾ കൊൽക്കത്ത സ്വദേശി 26 വയസുള്ള ന്യൂട്ടൻ എന്നിവർക്കാണ് പരിക്കേറ്റത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ശനിയാഴ്ച രാവിലെ 6.30 ഓടെയായിരുന്നു അപകടം. എടക്കഴിയൂർ സ്വദേശി മുജീബിന്റെ ഉടമസ്ഥതയിലുള്ള പുളിങ്കുന്നത്ത് വള്ളത്തിലെ തൊഴിലാളികളാണ് ഇരുവരും .
മീൻ പിടിക്കാൻ വലയടിക്കുന്ന സമയം പലക ഇളകിത്തെറിച്ചായിരുന്നു അപകടം സംഭവിച്ചത്. ന്യൂട്ടന്റെ കൈ വിരലാണ് അറ്റത്. റാഫിക്കും കൈക്കാണ് പരിക്ക്. രണ്ടുപേരെയും മുതുവട്ടൂർ രാജ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Third Eye News Live
0