video
play-sharp-fill
മൈ സൂപ്പർ ഹീറോ ചിത്രികരണം പൂർത്തിയായി

മൈ സൂപ്പർ ഹീറോ ചിത്രികരണം പൂർത്തിയായി

അജയ് തുണ്ടത്തിൽ

കേരള സംസ്ഥാന ടെലിവിഷൻ അവാർഡുൾപ്പടെ നാല്പതിലേറെ പുരസക്കാരങ്ങൾ നേടിയ മനുഷ്യൻ എന്ന ഹ്രസ്വ ചിത്രത്തിനു ശേഷം ഗിരീശൻ ചാക്ക നിർമ്മിച്ച്, മുന്നണിയിലും പിന്നണിയിലും കുട്ടികളുടെ സാന്നിധ്യവും പങ്കാളിത്തവുമായെത്തുന്ന ഹ്രസ്വചിത്രമാണ് “മൈ സൂപ്പർ ഹീറോ”. ആർട്ടിഫിഷ്യൽ സൂപ്പർ ഹീറോസിനു പിന്നാലെ പോകുന്ന ഇന്നത്തെ കുട്ടികൾക്ക്, ജീവിതത്തിൽ ഒരിക്കലും തന്നെക്കുറിച്ചും തന്റെ കുടുംബത്തെ കുറിച്ചും ചിന്തിക്കാതെ സ്വന്തം രാജ്യത്തിനും ജനങ്ങൾക്കും വേണ്ടി ജീവൻ പോലും വെടിയാൻ തയ്യാറാകുന്ന സൂപ്പർ ഹീറോയായ ഇന്ത്യൻ മിലിട്ടറിയെ കുറിച്ച് ബോധ്യപ്പെടുത്തുന്നതാണീ ചിത്രം .

ഏത് പ്രതികൂല സാഹചര്യത്തിലും മനസ്സിടറാതെ ഇന്ത്യ എന്ന മഹാരാജ്യത്തെ 137 കോടി ജനങ്ങളുടെ രക്ഷകരായ നമ്മുടെ 1.4 ദശലക്ഷത്തിൽപ്പരം വീർ യോദ്ധാക്കളല്ലേ യഥാർത്ഥത്തിൽ നമ്മുടെ സൂപ്പർ ഹീറോസ് എന്ന സന്ദേശവും ചിത്രം നല്കുന്നു. തിരുവനന്തപുരം ക്രൈസ്റ്റ് നഗർ സ്കൂളിലെ പ്രിൻസിപ്പൽ റവ.ഫാദർ ഡോ.കുര്യൻ ചെലങ്ങാടി, അധ്യാപകരായ രാജേഷ് ആർ , ആര്യ എസ് കുമാർ കൂടാതെ സ്കൂളിലെ വിദ്യർത്ഥികളുടെയും സഹകരണത്തോടെ ക്രൈസ്റ്റ് നഗർ സ്കൂളിൽ വെച്ച് ചിത്രം പൂർത്തിയാക്കി

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബാനർ -സംഘഗാഥ എൻറർടെയ്ൻമെന്റ്സ്, നിർമ്മാണം -ഗിരീശൻ ചാക്ക, സംവിധാനം – സംബ്രാജ് നായർ, കഥ, തിരക്കഥ – വിപിൻ കൃഷ്ണ , ഛായാഗ്രഹണം, എഡിറ്റിംഗ് – സുനീഷ് മുക്കം, പി ആർ ഓ _ അജയ് തുണ്ടത്തിൽ
നിയവിൽഫ്രഡ് , ഗൗരി റൽ,അക്ഷയ് ആനന്ദ് , ഋഷിക് റാം , സനൽകുമാർ എന്നിവർ ഭിനയിക്കുന്നു.