ലൈസന്‍സ് ഇല്ലാതെ സ്‌കൂള്‍ ബസോടിച്ച് യുവാവ്; കയ്യോടെ പിടികൂടി എംവിഡി ; റോഡ് സുരക്ഷ വാരത്തിന്റെ ഭാഗമായി സ്‌കൂള്‍ ബസുകള്‍ കേന്ദ്രീകരിച്ച് നടന്ന പരിശോധനയിലാണ് നടപടി

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കൊല്ലം: ഡ്രൈവിംഗ് ലൈസന്‍സ് ഇല്ലാതെ സ്‌കൂള്‍ ബസ് ഓടിച്ച ഡ്രൈവറെ പിടികൂടി മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍. കൊല്ലം വെളിച്ചിക്കാലയിലെ ഒരു സ്വകാര്യ പ്രീ പ്രൈമറി സ്‌കൂളിലെ വാനാണ് കൊല്ലം ആര്‍.ടി.ഒ എന്‍ഫോഴ്‌സ്‌മെന്റ് പിടികൂടിയത്.

ഡ്രൈവര്‍ക്ക് സാധുതയുള്ള ഡ്രൈവിംഗ് ലൈസന്‍സ് ഇല്ലായിരുന്നുവെന്നും വാഹനത്തിന്റെ നികുതിയും അടച്ചിരുന്നില്ലെന്നും ആര്‍ടിഒ അറിയിച്ചു. റോഡ് സുരക്ഷ വാരത്തിന്റെ ഭാഗമായി ജില്ലയില്‍ സ്‌കൂള്‍ ബസുകള്‍ കേന്ദ്രീകരിച്ച് നടന്ന പരിശോധനയിലാണ് സംഭവം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടര്‍ന്ന് ബസിലുണ്ടായിരുന്ന വിദ്യാര്‍ഥികളെ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ സുരക്ഷിതമായി വീടുകളില്‍ എത്തിക്കുകയായിരുന്നു. മോട്ടോര്‍ വെഹിക്കിള്‍സ് ഇന്‍സ്‌പെക്ടര്‍ രാംജി.കെ.കരന്‍ ആണ് വാഹനം ഡ്രൈവ് ചെയ്ത് വിദ്യാര്‍ഥികളെ വീടുകളില്‍ എത്തിച്ചത്.

അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ നജുമലും പരിശോധനയില്‍ പങ്കെടുത്തു. നിയമവിരുദ്ധമായി ബാനറുകളും പരസ്യങ്ങളും പതിച്ച നിരവധി വാഹനങ്ങള്‍ക്ക് താക്കീത് നല്‍കിയെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.