ചെറിയ അശ്രദ്ധ , വലിയ അപകടങ്ങൾക്ക് കാരണമാകാം; വാഹനങ്ങൾക്കുള്ളിലെ പുകവലിക്കെതിരെ എം.വി ഡി

Spread the love

 

തിരുവനന്തപുരം: സഞ്ചരിക്കുന്ന വാഹനങ്ങളുടെ ഉള്ളിൽ നിന്ന് പുകവലിക്കുന്നവർക്കെതിരെ എം.വി.ഡി യുടെ അറിയിപ്പ്. ഇത്തരം അശ്രദ്ധങ്ങൾ വലിയ അപകടങ്ങൾക്ക് കാരണമാവാം.

video
play-sharp-fill

സംസ്ഥാനത്ത് ചൂട് കൂടുന്ന സാഹചര്യത്തിൽ വാഹനങ്ങുടെ ഉള്ളിൽ നിന്ന് പുകവലിക്കുന്നത് അപകടകര മായവസ്ഥ സൃഷ്ടിക്കാൻ സാധ്യതയുണ്ട്. വാഹനങ്ങളിൽ നിന്ന് പുകവലിച്ച് പുറത്തേക്ക് ഇടുന്ന സിഗരറ്റ് കുറ്റികൾ മറ്റ് വാഹനങ്ങളിൽ നിന്ന് പെട്രോൾ, ഡീസൽ എന്നിവ ലീക്കായാൽ അതിൽ നിന്നും തീപിടുത്തം ഉണ്ടാവാൻ സാധ്യതയുണ്ടെന്ന് എം വി ഡി അറിയിച്ചു.

പൊതു വഴികളിൽ വാഹനങ്ങളിൽ സഞ്ചരിക്കുമ്പോൾ താങ്കളുടെ മാത്രം അല്ല മറ്റു യാത്രക്കാരുടെ സുരക്ഷയും കൂടെ ഉറപ്പു വരുത്തേണ്ടത് സ്വന്തം ഉത്തരവാദിത്വം ആണെന്നുള്ള ബോധo എല്ലാവർക്കും ഉണ്ടവണം. പബ്ലിക്ക് സർവീസ് വാഹനങ്ങളിൽ ഡ്രൈവർന്മാർ പുകവലിച്ചാൽ ലൈസൻസ് സസ്പൻഡ് ചെയ്യാൻ വരെ സാധ്യതയുണ്ടെന്നും എംവി ഡി വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എംവിഡി അറിയിപ്പ്: ഡ്രൈവിംഗ് വേളകളില്‍ വാഹനങ്ങളില്‍ ഇരുന്നു പുകവലിക്കുന്നത് ആരോഗ്യത്തിന് ഹാനികരം മാത്രമല്ല വലിയ റോഡപകടങ്ങള്‍ക്കു കൂടിയാണ് വഴിതെളിക്കുന്നത്. പൊതു ഗതാഗത സംവിധാനങ്ങളില്‍ പുകവലി പാടില്ല എന്ന ബോര്‍ഡ് വ്യക്തമായി പ്രദര്‍ശിപ്പിച്ചിട്ടുണ്ടെന്ന് വാഹനത്തിന്റെ ഫിറ്റ്‌നസ് പരിശോധന വേളകളില്‍ ഉദ്യോഗസ്ഥര്‍ ഉറപ്പുവരുത്താറുണ്ട്.

പബ്ലിക് സര്‍വീസ് വാഹനങ്ങളില്‍ ഡ്രൈവര്‍ പുകവലിച്ചാല്‍ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യപ്പെടാവുന്ന കുറ്റമാണ്. വാഹനത്തില്‍ ലഹരിവസ്തുക്കളുടെ ഉപയോഗം നിരോധിക്കുന്നതുമായി ബന്ധപ്പെട്ട് നിലവിലുള്ള നിയമങ്ങള്‍ ഡ്രൈവര്‍മാര്‍ കൃത്യമായി പാലിക്കേണ്ടതും മറ്റ് തൊഴിലാളികളോ, യാത്രക്കാരോ ഉണ്ടെങ്കില്‍ അവരും ഇത് പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടതുമാണ്.

വേനല്‍ വരവായതോടെ അന്തരീക്ഷവും പരിസരവും ചൂടുമൂലം ചുട്ടുപൊള്ളുന്ന അവസ്ഥയിലാണ് ഉള്ളത്. അതികഠിനമായ ഉഷ്ണം മൂലം വാഹനങ്ങള്‍ ചൂടായിരിക്കുന്ന ഈ സമയത്ത് ചെറിയൊരു തീപ്പൊരി പോലും ഒരാപത്തിലേക്കുളള എളുപ്പവഴിയാകാം. അതീവ ശ്രദ്ധയോടെ വാഹനം ഓടിക്കേണ്ട ഡ്രൈവര്‍മാരുടെ ചെറിയ ഒരശ്രദ്ധ പോലും വന്‍ ദുരന്തങ്ങള്‍ക്ക് കാരണമാകും. ഓടിക്കൊണ്ടിരിക്കുന്ന വാഹനങ്ങളില്‍ നിന്ന് ഉപയോഗ ശേഷം പുറത്തേക്ക് വലിച്ചെറിയപ്പെടുന്ന സിഗരറ്റ് കുറ്റികള്‍ മൂലം നിരത്തിലുള്ള മറ്റേതെങ്കിലും വാഹനങ്ങളില്‍ നിന്നും പെട്രോള്‍, ഗ്യാസ് മുതലായവ ലീക്കായിട്ടുണ്ടെങ്കില്‍ വലിയൊരു ദുരന്തത്തിന് ഇടയാക്കും. ഓരോ വ്യക്തിയും പൊതു നിരത്തിലൂടെ വാഹനം ഡ്രൈവ് ചെയ്യുമ്ബോള്‍ സ്വന്തം സുരക്ഷ മാത്രമല്ല മറ്റു ആളുകളുടെ ജീവനും കൂടിയുള്ള സുരക്ഷ ഉറപ്പു വരുത്തേണ്ടതാണ്.