
തിരുവനന്തപുരം: വിശ്വാസികളെ ചേർത്തുനിർത്തി വർഗീയതയെ പ്രതിരോധിക്കുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. സമൂഹത്തിൽ വിശ്വാസികളും അവിശ്വാസികളുമുണ്ട്. വിശ്വാസികളല്ലാത്ത ആളുകൾ കേരളത്തിൽ എത്രപേരുണ്ട്. അതുകൊണ്ടുതന്നെ വിശ്വാസികൾ ഉൾപ്പെടെയുള്ളതാണ് സമൂഹം. ഓരോരുത്തർക്കും അവരുടെ നിലപാട് സ്വീകരിക്കാം.
ഒരു ഇന്ത്യൻ പൗരന് മതസ്വതന്ത്ര്യം ഭരണഘടന ഉറപ്പ് നൽകുന്നു. ഈ നിലപാടാണ് സിപിഐ എമ്മിനുമുള്ളത്. എന്നും വിശ്വാസികൾക്ക് ഒപ്പമാണ് സിപിഐ എം. ആഗോള അയ്യപ്പ സംഗമത്തിന് സിപിഐ എമ്മിന്റെ പൂർണ പിന്തുണയുണ്ടെന്നും എം വി ഗോവിന്ദൻ പറഞ്ഞു.