വയോധികയുടെ സ്വര്‍ണ്ണ മാല കവർന്നു : മുവാറ്റുപുഴ സ്വദേശികളായ രണ്ടു പേര്‍ പിടിയിൽ

Spread the love

എറണാകുളം: ബൈക്കില്‍ എത്തി വൃദ്ധയുടെ സ്വർണ്ണ മാല കവർന്ന കേസില്‍ രണ്ടു പേർ പിടിയില്‍. മൂവാറ്റുപുഴ ഷാഹുല്‍ ഹമീദ്, കണ്ണന്തറ താമസിക്കുന്ന ആഷിക് എന്നിവരെയാണ് കുന്നത്തുനാട് പൊലീസ് പിടികൂടിയത്.

video
play-sharp-fill

കഴിഞ്ഞ ശനിയാഴ്ച പട്ടിമറ്റതായിരുന്നു സംഭവം. രാവിലെ പതിനൊന്ന് മണിക്ക് പട്ടിമറ്റം കൈതക്കാട് ഭാഗത്തുള്ള വീടിനു മുന്നില്‍ നില്‍ക്കുകയായിരുന്ന 76 വയസുള്ള വൃദ്ധയുടെ മാലയാണ് ഇരുവരും ചേര്‍ന്ന് പൊട്ടിച്ചെടുത്തത്.

തുടർന്ന് പോലീസിൽ പരാതി നൽകുകയും ചെയ്തു. പൊലീസ് നടത്തിയ അന്വേഷണത്തില്‍ മൂവാറ്റുപുഴയിൽ നിന്ന് പ്രതികളെ പിടികൂടി. പിടികൂടുന്നതിനിടെ പൊലീസിനെ ആക്രമിക്കാൻ ശ്രമിച്ച പ്രതികളെ ബലപ്രയോഗത്തിലൂടെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മോഷ്ടിച്ച മാല സംഘം വിറ്റിരുന്നു. ഇത് മൂവാറ്റുപുഴയിലെ ഒരു ജ്വല്ലറിയില്‍ നിന്നും പൊലീസ് കണ്ടെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചോദ്യം ചെയ്യലില്‍ അന്നേദിവസം അമ്പലമേട് പോലീസ് സ്റ്റേഷൻ പരിധിയില്‍ ഒരു വീട് കുത്തിത്തുറന്ന് മോഷണം നടത്തിയതായി പ്രതികള്‍ പോലീസിനോട് സമ്മതിച്ചു.