
മുതലപ്പൊഴിയില്‍ മത്സ്യബന്ധന ബോട്ട് മറിഞ്ഞു; തൊഴിലാളികള്‍ നീന്തി രക്ഷപെട്ടു; കടലിലേക്ക് ഒഴുകിപോയ വള്ളം കരയ്ക്കെത്തിക്കാൻ ശ്രമം തുടരുന്നു
സ്വന്തം ലേഖിക
തിരുവനന്തപുരം: തിരുവനന്തപുരം മുതലപ്പൊഴിയില്‍ മത്സ്യബന്ധന വള്ളം മറിഞ്ഞു.
വള്ളത്തില്‍ ഉണ്ടായിരുന്ന മൂന്ന് തൊഴിലാളികള്‍ നീന്തി രക്ഷപ്പെട്ടു.
കടലിലേക്ക് ഒഴുകിപോയ വള്ളം കരയ്ക്കെത്തിക്കാൻ ശ്രമം തുടരുകയാണ്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്ന് രാവിലെ ആറുമണിയോടെ മത്സ്യബന്ധനത്തിന് പോയ ബോട്ടാണ് ശക്തമായ തിരക്കില്‍പെട്ട് മറിഞ്ഞത്. ബോട്ട് ഉള്‍ക്കടലിലേക്ക് നീങ്ങുകയായാണെന്നാണ് വിവരം.
ബോട്ട് കരയ്ക്കടുപ്പിക്കാനുള്ള ശ്രമങ്ങള്‍ മണിക്കൂറുകളായി തുടരുകയാണ്.
കേരളത്തില്‍ മത്സ്യബന്ധന ബോട്ടുകള്‍ ഏറ്റവും കൂടുതല്‍ അപകടത്തില്‍ പെടുന്നത് തിരുവനന്തപുരം മുതലപ്പൊഴിയിലാണ്.
ജൂണില്‍ ഒരാഴ്ചക്കിടെ ആറ് അപകടങ്ങളാണ് മുതലപ്പൊഴിയില്‍ നടന്നത്.കടലില്‍ മണല്‍ കുമിഞ്ഞു കൂടിയതും അശാസ്ത്രീയമായ പുലിമുട്ട് നിര്‍മാണവുമാണ് അപകടത്തിന് കാരണമെന്ന് മത്സ്യത്തൊഴിലാളികള്‍ പറയുന്നു.
Third Eye News Live
0