മുതലപ്പൊഴിയില്‍ വീണ്ടും വള്ളം മറിഞ്ഞ് അപകടം; രണ്ട് മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി; രണ്ട് പേർക്കായി തിരച്ചില്‍ ശക്തം

മുതലപ്പൊഴിയില്‍ വീണ്ടും വള്ളം മറിഞ്ഞ് അപകടം; രണ്ട് മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി; രണ്ട് പേർക്കായി തിരച്ചില്‍ ശക്തം

സ്വന്തം ലേഖിക

തിരുവനന്തപുരം: മുതലപ്പൊഴിയില്‍ വീണ്ടും അപകടം.

മീൻ പിടുത്തം കഴിഞ്ഞ് തിരിച്ച്‌ വരുന്നതിനിടെ വള്ളം മറിഞ്ഞാണ് അപകടം ഉണ്ടായത്.
നാല് മത്സ്യത്തൊഴിലാളികളുമായി പോയ റഹാത്ത് എന്ന വെള്ളമാണ് മറിഞ്ഞത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അപകടത്തിപ്പെട്ട രണ്ടുപേരെ രക്ഷിച്ചു. ബാക്കി രണ്ടുപേര്‍ക്കായി തിരച്ചില്‍ നടക്കുകയാണ്.

മുതലപ്പൊഴിയില്‍ വള്ളം മറിഞ്ഞുള്ള അപകടം ഒരു തുടര്‍കഥയായി മാറിയിരിക്കുകയാണ്. മുതലപ്പൊഴിയില്‍ അപകടങ്ങളുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ദ്ധിക്കുമ്പോഴും ഇവിടുത്തെ മത്സ്യത്തൊഴിലാളികള്‍ക്കോ അവരുടെ മത്സ്യബന്ധന ഉപകരണങ്ങള്‍ക്കോ സംരക്ഷണം നല്‍കാൻ അധികൃതര്‍ക്ക് കഴിയുന്നില്ല.

മത്സ്യബന്ധനത്തിന് ഇറങ്ങുന്നവര്‍ക്ക് ഒരപകടം സംഭവിച്ചാല്‍ അവരെ രക്ഷിക്കണമെന്നു കരുതിയാല്‍ അല്പം ബുദ്ധിമുട്ടും. ഇവരെ സംരക്ഷിക്കേണ്ട അഞ്ചുതെങ്ങ് കോസ്റ്റല്‍ പൊലീസിന്റെ ബോട്ട് ഇപ്പോഴും കട്ടപ്പുറത്തുതന്നെ.