video
play-sharp-fill

മുത്തലാഖ് ചൊല്ലിയാൽ മൂന്നു വർഷം വരെ തടവ്; ഓർഡിനൻസിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം

മുത്തലാഖ് ചൊല്ലിയാൽ മൂന്നു വർഷം വരെ തടവ്; ഓർഡിനൻസിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം

Spread the love

സ്വന്തം ലേഖകൻ

ന്യൂഡൽഹി: മുത്തലാഖ് ചൊല്ലിയാൽ മൂന്നു വർഷം വരെ തടവ് ലഭിക്കും. രാജ്യസഭ ബില്ല് പാസാക്കാത്ത സാഹചര്യത്തിൽ ഓർഡിനൻസിന് കേന്ദ്രമന്ത്രി സഭയുടെ അംഗീകാരം ലഭിച്ചു. കുറ്റാരോപിതരായ പുരുഷൻമാർക്ക് ജാമ്യം നൽകുന്നതിനുള്ള വകുപ്പ് കൂടി ബില്ലിൽ ഉൾപ്പെടുത്താൻ കേന്ദ്രമന്ത്രിസഭ തീരുമാനിച്ചിരുന്നു. മുത്തലാഖ് വഴി വിവാഹമോചനം നടത്തിയാൽ ഭർത്താവിന് മൂന്ന് വർഷം വരെ തടവുശിക്ഷ നൽകുന്നതാണ് ബില്ലിലെ പ്രധാന വ്യവസ്ഥ. ഭർത്താക്കന്മാർക്ക് ജാമ്യം അനുവദിക്കണമെന്നത് പ്രതിപക്ഷത്തിന്റെ ആവശ്യമായിരുന്നു. ജാമ്യം നൽകാൻ മജിസ്ട്രേറ്റിന് അധികാരമുണ്ടാകും. ജീവനാംശം ആവശ്യപ്പെട്ട് ഭാര്യയ്ക്ക് മജിസ്ട്രേറ്റിനെ സമീപിക്കാം. പ്രായപൂർത്തിയാകാത്ത മക്കളുടെ സംരക്ഷണാവകാശവും ഭാര്യയ്ക്ക് ആവശ്യപ്പെടാം തുടങ്ങിയ വ്യവസ്ഥകളെല്ലാം ബില്ലിൽ പരാമർശിക്കുന്നുണ്ട്.