
ചെമ്പ് ഗ്രാമപഞ്ചായത്ത്,ചെമ്പിലരയൻ ബോട്ട് ക്ലബ്ബ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ നവംബർ 20ന് മുറിഞ്ഞ പുഴയിൽ നടക്കുന്ന ജലോത്സവത്തിന്റെ സ്വാഗതസംഘം ഓഫീസ് വൈക്കം എം എൽ എ സികെആശ ഉത്‌ഘാടനം ചെയ്തു.യോഗത്തിൽ ജലോത്സവ കമ്മിറ്റി ചെയർമാൻ എസ് ഡി സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ കെ കെ രമേശൻ സ്വാഗതംആശംസിച്ചു. ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി എസ് പുഷ്പമണിമുഖ്യ പ്രസംഗം നടത്തി. ചീഫ് കോർഡിനേറ്റർ കുമ്മനം അഷ്റഫ്,കെ എസ് രത്നാകരൻ,എം കെ. ശീമോൻ , സുനിത അജിത്, ലത അനിൽകുമാർ ,ലയ ചന്ദ്രൻ , അമൽ രാജ് ആശ ബാബു.. പി കെ വേണുഗോപാൽ, അബ്ദുൾ ജലീൽ , ഹാരിസ് മണ്ണഞ്ചേരിൽ, പി.എ. രാജപ്പൻ ,ടി ആർ സുഗതൻ,പി.എൻ. സുകുമാരൻ ,വി.കെ.ശശിധരൻ , ഗോപി മുളക്കുളം, ഈ ആർ. അശോകൻ, രതീഷ് താന്തോന്നിതുരുത്ത് എന്നിവർ പ്രസംഗിച്ചു.