ദൃക്‌സാക്ഷികളില്ല;2 പേരെ കൊന്നെന്ന് പൊലീസിനോട് കുറ്റസമ്മതം നടത്തി; മരിച്ചവരെ ആർക്കുമറിയില്ല, കൊന്നയാൾക്കും;പുലിവാല് പിടിച്ച് പോലീസ്

Spread the love

കോഴിക്കോട്: മലപ്പുറം വേങ്ങര പോലീസ് സ്റ്റേഷനിലെത്തി ഞാൻ 2 പേരെ കൊന്ന് എന്ന് മധ്യവയസ്കന്‍റെ കുറ്റസമ്മതം .36 വർഷത്തിനു മുൻപ് കൊല്ലപ്പെട്ടവർ ആരാണെന്ന് ആർക്കുമറിയില്ല; കൊലപ്പെടുത്തിയെന്ന് പൊലീസിനോട് കുറ്റസമ്മതം നടത്തിയ ആൾക്കും.

മലപ്പുറം വേങ്ങര സ്വദേശി മുഹമ്മദലിയുടെ വെളിപ്പെടുത്തലിൽ പുലിവാല് പിടിച്ചിരിക്കുകയാണ് പൊലീസ്. മുഹമ്മദലിക്ക് മാനസിക പ്രശ്നമുണ്ടെന്ന് സഹോദരൻ വെളിപ്പെടുത്തിയതോടെ കാര്യങ്ങൾ കൂടുതൽ സങ്കീർണമായി. മുഹമ്മദലിയുടെ മനോനില പരിശോധിക്കാനൊരുങ്ങുകയാണ് പൊലീസ്.

വെളിപ്പെടുത്തൽ ഉള്ളതിനാൽ പൊലീസ് കേസെടുത്ത് അന്വേഷിച്ചു. ആദ്യ കേസിൽ പൊലീസ് അന്വേഷണം നടത്തിയപ്പോൾ ആരും മരിച്ചയാളെ തിരിച്ചറിഞ്ഞില്ല. ഇയാൾ ജോലിക്കായി വന്ന സ്ഥലമുടമയ്ക്കും അറിവില്ല. സ്ഥലവാസിയല്ല മരിച്ചതെന്ന് നാട്ടുകാരും പറയുന്നു. വാർത്ത വന്നിട്ടും ആരും അന്വേഷിച്ച് എത്തിയിട്ടില്ല. ബീച്ചിലെ കൊലപാതകത്തിലും ഇതേ അവസ്ഥയാണ്. ദൃക്‌സാക്ഷികളില്ല. കൊല്ലപ്പെട്ടയാളിനെ തിരിച്ചറിയാനും സാധിച്ചിട്ടില്ല. അജ്ഞാത മൃതദേഹമെന്ന രീതിയിൽ സംസ്കരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group