
ഇടുക്കി: പുലർച്ചെ 5 മണിയോടെയാണ് സംഭവം.വണ്ടിപ്പെരിയാർ ഉത്സവനിടയാണ് യുവാവ് കുത്തേറ്റ് മരിച്ചത്. കുമളി അട്ടപ്പള്ളം സ്വദേശി ജിത്തു ( 22) ആണ് മരണപ്പെട്ടത്.
ഇരുവരും ഓട്ടോ റിക്ഷാ ഡ്രൈവർന്മാരാണ്. രണ്ടു പേരും ഉത്സവത്തിനായി പ്രദേശത്ത് എത്തിയതായിരുന്നു. സ്ഥലത്ത് വെച്ച് രാജനും ജിത്തുവും തമ്മിൽ തർക്കമുണ്ടായി. എന്നാൽ നാട്ടുക്കാർ ഇടപ്പെട്ട് തർക്കം ശമിപ്പിച്ചിരുന്നു. വീണ്ടും ഇരുവരും തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടായി തുടർന്ന് രാജൻ ജിത്തുവിനെ കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നു. പ്രതിയെ പോലീസ് കസ്റ്റഡിയിൽ എടുത്തു.ക്രമേണ ജിത്തുവിനെ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും ജീവൻ നഷ്ട്ടമായിരുന്നു.