play-sharp-fill
ഭാര്യയുമായി അവിഹിത ബന്ധമുണ്ടെന്ന് ആരോപണം, ജീവനക്കാരനെ വിളിച്ച് വരുത്തി കൊലപ്പെടുത്തി മൃതദേഹം  ചാക്കിൽകെട്ടി വനത്തിൽ തള്ളി

ഭാര്യയുമായി അവിഹിത ബന്ധമുണ്ടെന്ന് ആരോപണം, ജീവനക്കാരനെ വിളിച്ച് വരുത്തി കൊലപ്പെടുത്തി മൃതദേഹം ചാക്കിൽകെട്ടി വനത്തിൽ തള്ളി

 

ന്യൂഡൽഹി: ഭാര്യയുമായി അവിഹിത ബന്ധമുണ്ടെന്ന് ആരോപിച്ച് ജീവനക്കാരനെ വിളിച്ച് വരുത്തി കൊലപ്പെടുത്തി മൃതദ്ദേഹം ചാക്കാൽ കെട്ടി വനത്തിൽ തള്ളിയ കേസിൽ മുപ്പത്തിയൊന്നുകാരൻ അറസ്സിൽ.

സച്ചിൻ കുമാറിനെ(22) കൊലപ്പെടുത്തിയ കേസിൽ ഹാഷിബ് ഖാനും മൃതദേഹം മറവു ചെയ്യാൻ സഹായിച്ചതിനു ഭാര്യ ഷബീന ബീഗവുമാണ് അറസ്റ്റിലായത്.

ഞായറാഴ്ച്ച മുതൽ സച്ചിനെ  കാണാനില്ലെന്ന് ബന്ധുക്കൾ പരാതി നൽകിയിരുന്നു. ഇതേ തുടർന്നുള്ള അന്വേഷണത്തിലാണ് കൊലപാതക വിവരം പുറത്തറിക്കുന്നത്. ഫോൺ വിവരങ്ങളുടെ അടിസ്ഥാനത്തിൽ സച്ചിൻ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഗം വിഹാർ എന്ന സ്ഥലത്ത് എത്തിയിരുന്നതായി മനസ്സിലായി. സംഗം വിഹാറിൽ ടീ–ഷർട്ട് നിർമാണ യൂണിറ്റ് നടത്തുന്ന ഹാഷിബ് ഖാൻ അവിടെ അടുത്താണ് താമസിച്ചിരുന്നത്. ഹാഷിബ് ഖാന്റെ മുൻ ജീവനക്കാരനാണു സച്ചിനെന്നു മനസ്സിലാക്കിയ പൊലീസ് ഇയാളെ ചോദ്യം ചെയ്തപ്പോഴാണു കൊലപതാക വിവരം മനസ്സിലായത്.

ഹാഷിബിന്റെ ഭാര്യ ഷബീന ബീഗവുമായി സച്ചിൻ അടുപ്പത്തിലായിരുന്നു. ഇരുവരുടെയും ബന്ധമറിഞ്ഞ ഹാഷിബ് സച്ചിനെ വീട്ടിലേക്കു വിളിച്ചു വരുത്തി. തുടർന്ന് വീട്ടിലെത്തിയ സച്ചിനെ തലയ്ക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിനുശേഷം മൃതദേഹം കാറിലാക്കി വനാതിർത്തിയിൽ തള്ളുകയും ചെയ്തതായി പൊലീസ് അറിയിച്ചു.