play-sharp-fill
വഴക്കിനെ തുടർന്ന് യുവതിയെ കൊന്ന് ടോയ്‌ലറ്റിന് സമീപം കുഴിച്ചുമൂടിയ ഭർത്താവ് പൊലീസ് പിടിയിൽ ; സംഭവം വെഞ്ഞാറമൂട്ടിൽ

വഴക്കിനെ തുടർന്ന് യുവതിയെ കൊന്ന് ടോയ്‌ലറ്റിന് സമീപം കുഴിച്ചുമൂടിയ ഭർത്താവ് പൊലീസ് പിടിയിൽ ; സംഭവം വെഞ്ഞാറമൂട്ടിൽ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കുടുംബവഴക്കിനെ തുടർന്ന് ഭാര്യയെ കൊന്ന് ടോയ്‌ലെറ്റിന് സമീപം കുഴിച്ചുമൂടിയ ഭർത്താവ് പൊലീസ് പിടിയിൽ. വെഞ്ഞാറമൂട്ടിൽ വാലിക്കുന്ന് കോളനിയിൽ കുട്ടനാണ് 32കാരിയായ സിനിയെ കൊലപ്പെടുത്തിയതിന് ശേഷം കുഴിച്ചുമൂടിയത്. വാലിക്കുന്ന് കോളനിയിലാണ് ഇവർ താമസിക്കുന്നത്. സംഭവത്തെ തുടർന്ന് ഭർത്താവ് പൊലീസ് കസ്റ്റഡിലാണ്.

കഴിഞ്ഞ ദിവസം ഇരുവരും തമ്മിൽ വഴക്കുണ്ടായിരുന്നു. ഇതിന്റെ പിന്നാലെയാണ് സിനിയെ കാണാതായത്. മക്കൾ ഇക്കാര്യം പൊലീസിൽ മൊഴി നൽകിയിട്ടുണ്ട്. അമ്മയെവിടെയെന്ന് ചോദിച്ചപ്പോൾ കുട്ടൻ മക്കളോട് അമ്മയുടെ വീട്ടിൽ പോയെന്നും രണ്ട് ദിവസം കഴിഞ്ഞേ മടങ്ങി വരുമെന്നും പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാൽ അച്ഛൻ പറഞ്ഞത് വിശ്വസിക്കാതിരുന്ന കുട്ടികൾ അമ്മയും അച്ഛനും തമ്മിൽ വഴിക്കിട്ടെന്നും വഴക്കിന് ശേഷം അമ്മയെ കാണാനില്ലെന്നും കുട്ടികൾ അയൽവാസികളോട് പറയുകയായിരുന്നു .തുടർന്ന് ഇവർ സംഭവം പൊലീസിൽ അറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിൽ ടോയ്‌ലെറ്റിന് സമീപത്ത് നിന്നും മൃതദേഹം കണ്ടെത്തുകയായിരുന്നു.