
സ്വന്തം ലേഖകൻ
തിരുവനന്തപുരം: മാറന്നല്ലൂരിൽ സുഹൃത്തുക്കളെ തലക്കടിച്ചുകൊന്ന ശേഷം യുവാവ് പൊലീസ് സ്റ്റേഷനിൽ വന്നു കീഴടങ്ങി.
പക്രു (36), സന്തോഷ് (40) എന്നിവരാണ് മരിച്ചത്. കൊലപാതകത്തിന് ശേഷം പ്രതി അരുൺ രാജ് (30) സ്റ്റേഷനിൽ വന്ന് കീഴടങ്ങി. ഇയാൾ മദ്യ ലഹരിയിലായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
സന്തോഷിന്‍റെ വീടിന് സമീപം മൂവരും ചേര്‍ന്ന് മദ്യപിക്കുകയായിരുന്നു. മദ്യലഹരിയില്‍ സുഹൃത്തുക്കൾക്കിടയിൽ തര്‍ക്കമുണ്ടായി.
പ്രകോപനമുണ്ടായതിനെ തുടർന്ന് അരുണ്‍രാജ് കമ്പികൊണ്ട് ഇരുവരെയും തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു.
തുടര്‍ന്ന് പ്രതി മാറന്നല്ലൂര്‍ സ്റ്റേഷനിലെത്തി കീഴടങ്ങി. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.