
കാമുകനൊപ്പം വീടുവിട്ടിറങ്ങിയ ഭാര്യയെ വീട്ടിലേക്ക് തിരികെ കൊണ്ടുവരുന്ന വഴി ഭര്‍ത്താവ് വെട്ടിക്കൊലപ്പെടുത്തി ; കൊലപാതകത്തിന് ശേഷം യുവാവ് പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി
സ്വന്തം ലേഖകന്‍
തിരുനെല്‍വേലി: കാമുകനൊപ്പം വീട് വിട്ടിറങ്ങിയ യുവതിയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവരുന്നതിനിടയില്‍ വഴിയില്‍ വച്ച് വെട്ടിക്കൊലപ്പെടുത്തി. കൊലപാതകത്തിന് ശേഷം യുവാവ് പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി. തമിഴ്നാട്ടിലെ തിരുനെല്‍വേലിയിലാണ് സംഭവം.
തിരുനെല്‍വേലിയിലെ കുറിച്ചിക്കുളം ഗ്രാമവാസിയായ ശോരിമുത്തുവാണ് കാമുകനൊപ്പം പോയ റംലത്തിനെ വെട്ടിക്കൊലപ്പെടുത്തിയത്. കൊല്ലപ്പെട്ട റംലത്ത് മലയാളിയാണെന്നാണ് വിവരം.
Whatsapp Group 1 | Whatsapp Group 2 |Telegram Group

തമിഴ്‌നാട് സ്വദേശിയായ ശോരിമുത്തു നിര്‍മാണത്തൊഴിലാളിയാണ്. ഇയാള്‍ ജോലിക്കായി കേരളത്തിയപ്പോള്‍ റംലത്തിനെ പരിചയപ്പെടുകയും വിവാഹം ചെയ്യുകയുമായിരുന്നു. പിന്നീട് കേരളത്തില്‍ നിന്നും ശോരിമുത്തു റംലത്തുമായി സ്വദേശമായ തിരുനെല്‍വേലിയിലെത്തി.
റംലത്തിനെ തിരുനെല്‍വേലിയിലെ വീട്ടിലാക്കി തിരികെ കേരളത്തിലേക്ക് ജോലിക്ക് പോവുകയായിരുന്നു. ഭര്‍ത്താവ് നാട്ടില്‍ ഇല്ലാതായതോടെ രണ്ട് കുട്ടികളുടെ അമ്മയായ യുവതി ഗ്രാമത്തിലെ ഒരു യുവാവുമായി അടുപ്പത്തിലായി.
അടുത്തിടെയാണ് റംലത്തും യുവാവുമായുള്ള ബന്ധം ശോരിമുത്തുവിന്റെ വീട്ടുകാര്‍ അറിയുന്നത്. തുടര്‍ന്ന് ഈ വീട്ടുകാര്‍ വിവരം ശോരിമുത്തുവിനെ അറിയിച്ചെങ്കിലും ലോക് ഡൗണ്‍ കാരണം നാട്ടിലേക്കെത്താനായില്ല. ഇതിനിടെ കഴിഞ്ഞ തിങ്കളാഴ്ച റംലത്ത് യുവാവിനൊപ്പം വീട് വിട്ടിറങ്ങുകയായിരുന്നു.
ലോക് ഡൗണില്‍ കേരളത്തില്‍ കുടുങ്ങിയ ശോരിമുത്തു ചൊവ്വാഴ്ചയാണ് നാട്ടിലെത്തിയത്. ഇതിനിടെ റംലത്തിനെ കാണാനില്ലെന്ന് ഇയാളുടെ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു.
റംലത്തിനെ ഫോണില്‍ വിളിച്ച് കാണമെന്ന് ആവശ്യപ്പെട്ട ശോരി മുത്തു തിരുനെല്‍വേലി മെഡിക്കല്‍ കോളേജിലേക്ക് വരാന്‍ ആവശ്യപ്പെടുകായിരുന്നു.. ആശുപത്രിയിലെത്തി കൊവിഡ് പരിശോധനയ്ക്ക് ശേഷം ഭാര്യയുമായി സംസാരിച്ചു. പരസ്പരം സംസാരിച്ച് ശോരിമുത്തു ഭാര്യയുമായി വീട്ടിലേക്ക് തിരിച്ചുപോവുകയായിരുന്നു.
എന്നാല്‍ വീട്ടിലേക്ക് പോവുന്നതിനിടയില്‍ ശോരിമുത്തു റംലത്തിനെ ആക്രമിക്കുകയായിരുന്നു. ശോരിമുത്തു കത്തികൊണ്ട് റംലത്തിന്റെ കഴുത്തിന് വെട്ടി കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് ശോരിമുത്തു മൃതദേഹം ഉപേക്ഷിച്ച് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നുവെന്ന് തിരുനെല്‍വേലി പൊലീസ് അറിയിച്ചു.