play-sharp-fill
രണ്ടു ദിവസമായി വീട്ടിൽ ആളനക്കം ഇല്ല; വാതിൽ പൊളിച്ച് അകത്ത് കയറി നോക്കിയപ്പോൾ കണ്ടത് കൈത്തണ്ട മുറിഞ്ഞ് കഴുത്തിൽ കുരുക്കിട്ട നിലയിൽ സഹോദരങ്ങൾ; വീടിനുള്ളിൽ രക്തംവാർന്ന് ജീവനോടെ കണ്ടെത്തിയ അമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; സംഭവത്തിൽ ദുരൂഹത

രണ്ടു ദിവസമായി വീട്ടിൽ ആളനക്കം ഇല്ല; വാതിൽ പൊളിച്ച് അകത്ത് കയറി നോക്കിയപ്പോൾ കണ്ടത് കൈത്തണ്ട മുറിഞ്ഞ് കഴുത്തിൽ കുരുക്കിട്ട നിലയിൽ സഹോദരങ്ങൾ; വീടിനുള്ളിൽ രക്തംവാർന്ന് ജീവനോടെ കണ്ടെത്തിയ അമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; സംഭവത്തിൽ ദുരൂഹത

സ്വന്തം ലേഖകൻ

വൈപ്പിൻ ∙ മൂന്നംഗ കുടുംബത്തിലെ രണ്ടു പേരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഞാറക്കൽ പള്ളിക്ക് കിഴക്ക് നാലാം വാർഡിൽ ന്യൂ റോഡിൽ മൂക്കുങ്കൽ പരേതനായ വർഗീസിന്റെ മക്കളായ ഞാറക്കൽ സെന്റ് മേരീസ് സ്കൂൾ അധ്യാപിക ജെസി (49), സഹോദരൻ ജോസ് (51) എന്നിവരാണ് മരിച്ചത്.

ഇവരുടെ അമ്മ ഞാറക്കൽ സെന്റ് മേരീസ് യുപി സ്കൂൾ റിട്ട. അധ്യാപിക റീത്തയെ (80) ഗുരുതരാവസ്ഥയിൽ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂവരേയും കൈത്തണ്ട മുറിഞ്ഞ് രക്തം വാർന്നൊഴുകുന്ന നിലയിലാണ് കണ്ടെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രണ്ടു ദിവസമായി വീട്ടിൽ ആളനക്കം ഇല്ലാതിരുന്നതിനാൽ, വാർഡ് അംഗം എ.പി. ലാലു ഞാറക്കൽ പൊലീസിൽ വിവരമറിയിച്ചതിനെ തുടർന്ന് എസ്ഐ എ.കെ. സുധീറിന്റെ നേതൃത്വത്തിലുള്ള സംഘം എത്തി വാതിൽ പൊളിച്ച് അകത്ത് കയറി നോക്കിയപ്പോഴാണ് ജോസും ജെസിയും ഒരു മുറിയിലും റീത്ത മറ്റൊരു മുറിയിലും കൈത്തണ്ട മുറിഞ്ഞു കിടക്കുന്നതു കണ്ടത്.

റീത്തയ്ക്ക് ജീവനുണ്ടെന്നു കണ്ടെത്തി. ജോസിന്റെയും ജെസിയുടെയും കഴുത്തുകളിൽ ചരടു കൊണ്ട് കുരുക്കുമിട്ടിരുന്നു.

മൃതദേഹങ്ങൾ വീടിനുള്ളിൽ തന്നെ സൂക്ഷിച്ചിരിക്കുകയാണ്. ഇന്ന് ഫൊറൻസിക് വിദഗ്ധരും ഉന്നത പൊലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധിച്ച് ഇൻക്വസ്റ്റ് തയാറാക്കിയ ശേഷമേ പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റുകയുള്ളൂ. മൂവരും മാനസിക അസ്വാസ്ഥ്യത്തിനു ചികിത്സ നടത്തിയിരുന്നതായി പൊലീസ് അറിയിച്ചു.