video
play-sharp-fill
കുടുംബകലഹം;  പാലക്കാട് വൃദ്ധയെ ഭർത്താവ് വെട്ടിക്കൊലപ്പെടുത്തി..! പ്രതി പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി

കുടുംബകലഹം; പാലക്കാട് വൃദ്ധയെ ഭർത്താവ് വെട്ടിക്കൊലപ്പെടുത്തി..! പ്രതി പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി

സ്വന്തം ലേഖകൻ

പാലക്കാട്: പാലക്കാട് കിഴക്കഞ്ചേരി കൊന്നക്കൽകടവിൽ വൃദ്ധയെ വെട്ടിക്കൊലപ്പെടുത്തി. കൊന്നക്കൽ കോഴഴിക്കാട്ടിൽ വീട്ടിൽ പാറുക്കുട്ടി (75) ആണ് കൊല്ലപ്പെട്ടത്.

ഇന്ന് രാവിലയോടെയാണ് സംഭവം.ഭർത്താവ് നാരായണൻകുട്ടിയാണ് കൊലപാതകം നടത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇരുവരും തമ്മിലുള്ള വാക്കുതർക്കത്തെത്തുടർന്ന് പ്രകോപിതനായ നാരായണൻകുട്ടി ഭാര്യയെ വെട്ടുകയായിരുന്നു.

പിന്നീട് നാരായണൻ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. കുടുംബകലഹമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് മം​ഗലം പൊലീസ് അറിയിച്ചു.

Tags :