video
play-sharp-fill
സുഹൃത്തുക്കൾ തമ്മിലുള്ള വാക്കേത്തിനിടയിൽ മധ്യവയസ്‌കൻ വെട്ടേറ്റ് മരിച്ചു ; വാക്കുതർക്കം കൊലപാതകത്തിൽ കലാശിച്ചത് മദ്യപാനത്തിനിടെ : രണ്ട് പേർ പൊലീസ് കസ്റ്റഡിയിൽ

സുഹൃത്തുക്കൾ തമ്മിലുള്ള വാക്കേത്തിനിടയിൽ മധ്യവയസ്‌കൻ വെട്ടേറ്റ് മരിച്ചു ; വാക്കുതർക്കം കൊലപാതകത്തിൽ കലാശിച്ചത് മദ്യപാനത്തിനിടെ : രണ്ട് പേർ പൊലീസ് കസ്റ്റഡിയിൽ

സ്വന്തം ലേഖകൻ

തിരുവനന്തപുരം : സുഹൃത്തുക്കൾ തമ്മിലുണ്ടായി തർക്കത്തിനൊടുവിൽ പോത്തൻകോട് മധ്യവയസ്‌കൻ വെട്ടേറ്റ് മരിച്ചു. അയിരൂപാറ സ്വദേശി രാധാകൃഷ്ണനാണ് മരിച്ചത്.

പോത്തൻകോട് പന്തലക്കോട് ഇന്നലെ അർദ്ധരാത്രിയോടെയാണ് സംഭവം. മദ്യപാനത്തിനിടെയുണ്ടായ വാക്കുതർക്കം കൊലപാതകത്തിൽ കലാശിച്ചുവെന്നാണ് പ്രാഥമിക നിഗമനം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാധാകൃഷ്ണൻ റോഡരികിൽ രക്തം വാർന്ന് കിടക്കുന്നത് കണ്ട് വഴിയാത്രക്കാരൻ പോത്തൻകോട് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസെത്തി രാധാകൃഷ്ണനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധി്ക്കാതെ വരികെയായിരുന്നു.

ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ സുഹൃത്താണ് വെട്ടിയതെന്ന് രാധാകൃഷ്ണൻ പൊലീസിനോട് പറഞ്ഞിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.